എഡിറ്റര്‍
എഡിറ്റര്‍
പുതിയ പ്രിന്‍സിപ്പാളിനെ തേടിയുള്ള പരസ്യം ആളെപ്പറ്റിക്കാനുള്ള മാനേജ്‌മെന്റിന്റെ കുതന്ത്രം: എത്ര കാലത്തേക്കാണ് നിയമനം എന്നുപോലും പറയുന്നില്ല: കെ. മുരളീധരന്‍
എഡിറ്റര്‍
Wednesday 8th February 2017 9:39am

muraliad

തിരുവനന്തപുരം: ലോ അക്കാദമിക്ക് പുതിയ പ്രിന്‍സിപ്പലിനെ തേടിയുള്ള പത്രപരസ്യം മാനേജ്‌മെന്റിന്റെ കുതന്ത്രമെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ. മുരളീധരന്‍.

പുതിയ പ്രിന്‍സിപ്പാളിനെ തേടിയുള്ള പരസ്യം ആളെപ്പറ്റിക്കുന്നതാണ്. എത്ര കാലത്തേക്കാണ് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഭൂമിയേക്കാള്‍ പ്രിന്‍സിപ്പലിനെ മാറ്റുന്നതാണ് പ്രധാന വിഷയം. ഇത് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇടതുമുന്നണി യോഗത്തില്‍ എന്തെങ്കിലും ചര്‍ച്ച നടന്നാലായെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോ അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരുടെ പേരിലുള്ള പരസ്യം തിരുവനന്തപുരത്തുനിന്നുള്ള പത്രത്തിന്റെ പ്രാദേശിക പേജിലാണ് പ്രത്യക്ഷപ്പെട്ടത്. പ്രിന്‍സിപ്പലായി നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി വ്യക്തമാക്കിക്കൊണ്ടുള്ള പരസ്യത്തില്‍, ഫെബ്രുവരി 18 ന് മുഖാമുഖം നടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രിന്‍സിപ്പലിന്റെ കാലാവധിയെ കുറിച്ചോ സ്ഥിരനിയമനമാണെന്നോ പരസ്യത്തില്‍ പറയുന്നില്ല.


Dont Miss എല്ലാദിവസവും ദേശീയഗാനം പാടിയാല്‍ ഉണ്ടാകുന്നതല്ല ദേശസ്‌നേഹം: കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി 


ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ, വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് മാനേജ്മെന്റ് അഞ്ച് വര്‍ഷത്തേയ്ക്ക് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍പോറ്റിയെ പ്രിന്‍സിപ്പലായി നിയമിക്കുമെന്നായിരുന്നു മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, മാധവന്‍ പോറ്റിയ്ക്ക് പ്രിന്‍സിപ്പലാകാനുള്ള യോഗ്യതയില്ലെന്നും പ്രായ പരിധി കഴിഞ്ഞെന്നും ആരോപണമുയര്‍ന്നിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റി തിരുവനന്തപുരം ലോ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് 2005-ല്‍ വിരമിച്ചയാളാണ്. സര്‍വകലാശാലാ ചട്ടപ്രകാരം സ്വാശ്രയകോളേജിലടക്കം 65 വയസ്സുവരെയേ പ്രിന്‍സിപ്പല്‍സ്ഥാനത്തിരിക്കാന്‍ കഴിയൂ. 67 വയസ്സുള്ള മാധവന്‍ പോറ്റിയ്ക്ക് പിഎച്ച്.ഡി യോഗ്യതയില്ലാത്തതും അയോഗ്യതയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

അതേസമയം, വിദ്യാര്‍ഥി സംയുക്ത സമിതിയുടെ സമരം 29ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി എ.ബി.വി.പി പഠിപ്പുമുടക്ക് നടത്തുകയാണ്. എറണാകുളം കലൂരില്‍ സ്‌കൂള്‍ ബസുകള്‍ തടഞ്ഞ് എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ഇറക്കിവിട്ടു.

Advertisement