തൃശൂര്‍: പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്തു ഗ്രൂപ്പ് തര്‍ക്കമുണ്ടാക്കാമെന്നു വി.എസ് അച്യുതാനന്ദന്‍ കരുതേണ്ടെന്നു കെ. മുരളീധരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്കു സീറ്റ് കിട്ടിയതില്‍ കെ. കരുണാകരന്റെ മകനെന്നുള്ള പരിഗണനയും ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാമോലിന്‍ കേസില്‍ പ്രതികാര രാഷ്ട്രീയം കളിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് നാലുമാസത്തോളം നിയമസഭ ഇളകിമറിഞ്ഞപ്പോള്‍ ആരോപണ വിധേയനായ കെ.കരുണാകരനെ പ്രതിരോധിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് തയ്യാറായില്ലെന്നും കരുണാകരനെതിരെ ഒളിഞ്ഞും തെളിഞ്ഞും എ ഗ്രൂപ്പുകാര്‍ അക്രമം നടത്തിയത് ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഇന്നലെ ആരോപിച്ചിരുന്നു.