തിരുവനന്തപുരം: മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെതിരെ കെ. മുരളീധരന്‍ രംഗത്തെത്തി. എന്‍.എസ്.എസിനെതിരെ കെ.പി.എ. മജീദ് നടത്തിയ പ്രസ്താവന മുന്നണിക്ക് നല്ലതല്ലെന്നും മജീദ് പഠിക്കാതെ കാര്യങ്ങള്‍ പറയരുതെന്നും മുരളീധരന്‍ പറഞ്ഞു.

ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറയുന്നത് മുന്നണി സംവിധാനത്തിന് നല്ലതല്ല. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പിക്ക് വോട്ടു കൂടിയതിനെപ്പറ്റി വസ്തുനിഷ്ഠമായി പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി നേതൃയോഗം ഉടന്‍ വിളിക്കണമെന്നും നേതൃത്വത്തില്‍ സമഗ്രമായ മാറ്റം വേണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. എന്‍..എസ്.എസിന്റെ ആശിര്‍വാദത്തോടെയാണ് നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ സ്ഥാനാര്‍ഥിയായതെന്ന മജീദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.