Categories

ഉയരം­ കു­റഞ്ഞ ചി­ലര്‍­ ആരോ­പണമു­ന്നയി­ക്കു­ന്നു­: മു­രളി­

തി­രുവനന്ത­പുരം: കോണ്‍­ഗ്ര­സിലെ ഉയരം­ കുറഞ്ഞ ചി­ലര്‍­ അടി­സ്ഥാ­നരഹി­തമാ­യ ആരോ­പണങ്ങളുന്നയി­ക്കുകയാ­ണെന്ന്­ കെ മുരളീ­ധ­രന്‍­. ഇനിയും താഴാന്‍ ബാക്കിയില്ല. എന്നിട്ടും അകാരണമായി വിമര്‍ശിക്കുന്നവര്‍ സ്വയം താഴുകയാണെന്നും അദ്ദേഹം പ­റഞ്ഞു.

ഒരാ­ളുടെ തെറ്റുകള്‍­ തി­രുത്താന്‍­ സഹാ­യി­ക്കുന്നതല്ല കോ­ണ്‍ഗ്രസി­ലെ ചി­ലരുടെ വാ­ക്കുകള്‍.­ നേതാക്കളുടെ ഭാഗത്ത് നിന്ന് അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടായാലും കാര്യമാക്കേണ്ടതില്ലെന്ന് തന്നോടൊപ്പമുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ ഭാഗത്ത് നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തന­ങ്ങള്‍ ഉണ്ടാ­കില്ല. തെരഞ്ഞെടുപ്പില്‍ തന്നേടാടൊപ്പമുള്ളവര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി മുഹ്‌­സീന കിദ്വായി തന്നോട് ആവശ്യപ്പെട്ടതും ഇതായിരുന്നു. നാളെ കോണ്‍ഗ്രസില്‍ എത്തേണ്ടവരെന്ന നിലയില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ കഴിയില്ല.

മാര്‍ച്ച് എട്ടിന് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നില്ലെങ്കില്‍ ഉപവസിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുരളിധരന്‍ പ­റഞ്ഞു. ജനപ്രി­യ എന്ന പുതി­യ ചാ­നലി­ന്റെ ഇന്‍­ഹൗ­സ്­ പ്രോ­ഗ്രാ­മില്‍­ മാധ്യമ പ്രവര്‍ത്തകരോട് സം­സാ­രി­ക്കുകയാ­യി­രുന്നു മുര­ളി­

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ