തൃശൂര്‍: മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെ മുരളീധരന്‍. മുസ്ലിം ലീഗിനു അഞ്ചാം മന്ത്രി സ്ഥാനം ഉറപ്പായെന്ന കെ.പി.എ മജീദിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

മുന്നണിയില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Subscribe Us:

അതേസമയം, മുസ്‌ലിം ലീഗിന് ലഭിച്ച അഞ്ചാമത്തെ മന്ത്രിയുടെ വകുപ്പ് പാര്‍ട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി എം.കെ. മുനീര്‍. വകുപ്പ് വിഭജനത്തെക്കുറിച്ച് ഇപ്പോള്‍ തര്‍ക്കങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെയാണ് ലീഗിന് അഞ്ചാമത്തെ മന്ത്രിയെ നല്‍കാന്‍ ധാരണയായതായി വ്യക്തമാക്കിയത്.

Malayalam News
Kerala news in English