എഡിറ്റര്‍
എഡിറ്റര്‍
മുരളി ഔട്ട് മുരളി ഇന്‍ ; ലോ അക്കാദമിയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും നിരാഹാര പന്തലിലേക്ക് കെ.മുരളീധരനും
എഡിറ്റര്‍
Thursday 2nd February 2017 8:03am

law-accademy
തിരുവനന്തപുരം: ലോ അക്കാദമിയില്‍ ഇന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും, അധ്യാപനത്തില്‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കാമെന്ന നിര്‍ദ്ദേശം എസ്.എഫ്.ഐ അംഗീകരിച്ചതോടെയാണ് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. എന്നാല്‍ കെ.എസ്.യുവും എ.ബി.വി.പിയും നടത്തുന്ന സമരം തുടരും.

23ാം ദിവസത്തിലെത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ.മുരളീധരന്‍ ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് നിരാഹാരം ആരംഭിക്കും. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് കെ.മുരളീധരന്‍ നിരാഹാര സമരം നടത്തുക.


Also Read: അമേരിക്കയില്‍ ട്രംപിന്റെ മോദി മോഡല്‍ മന്‍ കി ബാത്ത് ; എട്ടിന്റെ പണിയ്ക്ക് കാത്ത് ലോകം


അതിനിടെ ആരോഗ്യനില മോശമായതിനാല്‍ നിരാഹാരം കിടന്നിരുന്ന ബി.ജെ.പി നേതാവ് വി.മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റി. പകരം സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് നിരാഹാരം ആരംഭിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ അക്കാദമിയ്ക്ക് അനുകൂലമായിട്ടാണ് നിലപാടെടുക്കുന്നത് എന്നാരോപിച്ച് എ.ബി.വി.പി ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Advertisement