Categories

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എം.എസ്.ആര്‍.എ യുടെ പഞ്ചദിന സത്യാഗ്രഹം

k.m.s

തൃശ്ശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസന്റേറ്റീവ് അസോസിയേഷന്‍ 2013 ഡിസംബര്‍ 2 മുതല്‍ 6 വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ പഞ്ചദിന സത്യാഗ്രഹം സംഘടിപ്പിക്കുന്നു.

ഔഷധങ്ങളുടെ വില ഉത്പാദനച്ചിലവിനാനുപാതികമായി നിര്‍ണ്ണയിക്കുക, ഔഷധ മേഖലയിലെ കപട വിപണന തന്ത്രങ്ങളും കരിഞ്ചന്തയുമടക്കം നിയമലംഘനങ്ങള്‍ നടത്തുന്ന കമ്പനികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക,മെഡിക്കല്‍ സെയില്‍സ് റെപ്രസന്റേറ്റീവുമാര്‍ക്ക് 8 മണിക്കൂര്‍ ജോലി സമയം നിയമപരമാക്കുക അവരുടെ ദിനബത്തയും ക്ഷാമബത്തയും വര്‍ധിപ്പിച്ച് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുക, ഇ.എസ്.ഐ, പി.എഫ്, ക്ഷേമനിധി തുടങ്ങിയ ക്ഷേമപദ്ധതികള്‍ വിപണന മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് പഞ്ചദിന സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

ഇതിന് മുന്നോടിയായി നവംബര്‍ 23ന് കെ.എം.എസ്.ആര്‍.എ  ജനറല്‍ സെക്രട്ടറി പോള്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ വടക്കന്‍ മേഖല സമര പ്രചരണജാഥ തൂശ്ശൂര്‍ ജില്ലയില്‍ പര്യടനം നടത്തും.

രാവിലെ 10 മണിക്ക് മണ്ണുത്തി, 11 മണിക്ക് വടക്കാഞ്ചേരി, വൈകീട്ട് മൂന്ന് മണിക്ക് കൈപ്പറമ്പ് എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 5 മണിയോടെ പ്രചരണജാഥ തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ സമാപിക്കും.

മുന്‍ മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സമാപനത്തോടനുബന്ധിച്ച് ‘ആരോഗ്യ മേഖലയിലെ ബഹുരാഷ്ട്രമരുന്ന് കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറില്‍ ഫ്രൊഫ.സി രവീന്ദ്ര നാഥ് എം.എല്‍.എ വിഷയം അവതരിപ്പിക്കും.

കെ.എം.എസ്.ആര്‍.എ ജനറല്‍ സക്രട്ടറി പോള്‍ വര്‍ഗീസ്, ജോയിന്റ് ജനറല്‍ സെക്രട്ടറി കെ.എം സുരേന്ദ്രന്‍, സംഘാടകസമിതി ചെയര്‍മാന്‍ പി.കെ ഷാജഹാന്‍, കെ.എം.എസ്.ആര്‍.എ സെക്രട്ടറി വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Tagged with: