കോട്ടയം: മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യു അന്തരിച്ചു. 93 വയസ്സായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ ആറ് മണിയോടെ കോട്ടയത്തായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ് ച വൈകീട്ട് നാല് മണിക്ക് കോട്ടയം പുത്തന്‍പള്ളിയില്‍ സെമിത്തേരിയില്‍ നടക്കും.

കെഎം മാത്യു  മലയാള മനോരമയുടെ മാനേജിങ് എഡിറ്ററാവുന്നത്1954 ലാണ് . 1973 മെയ് 14ന് കെ.എം ചെറിയാന്റെ മരണത്തോടെയാണ് മനോരമയുടെ ചീഫ് എഡിറ്ററായി കെഎം മാത്യു ചുമതലയേറ്റെടുത്തത്. കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞാണ്ടിമ്മയുടേയും മകനായി ആലപ്പുഴയിലായിരുന്നു ജനനം.

Subscribe Us:

ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി, പി ടി ഐ, ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡവലപ്പ്‌മെന്റ്, എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ല്‍ രാജ്യം ആ പ്രതിഭയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 96 ല്‍ ഗോയങ്ക പുരസ്‌കാരവും 97 ല്‍ പ്രസ് അക്കാദമി പുരസ്‌കാരവും ലഭിച്ചു. 91ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരവും 92ല്‍ നാഷണല്‍ സിറ്റിസണ്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.