Categories

എ­ട്ടാമ­ത്തെ മോ­തി­രം അ­ഴി­ച്ചു­വെ­ച്ചു

എ­ട്ടാമ­ത്തെ മോ­തി­രം അ­ഴി­ച്ച് വെ­ച്ച് കെ എം മാ­ത്യു യാ­ത്ര­യാ­യി. മ­ലയാ­ള പ­ത്ര­പ്ര­വര്‍­ത്തന­ത്തെ അ­തി­കാ­യ­നാ­യി­രു­ന്നു അ­ന്ത­രി­ച്ച കെ എം മാ­ത്യു. മ­നോ­ര­മ പ­ത്ര­ത്തെ നേ­ട്ട­ത്തി­ന്റെ നെ­റു­ക­യി­ലെ­ത്തി­ച്ച­തില്‍ അ­ദ്ദേ­ഹം മു­ഖ്യപ­ങ്ക് വ­ഹിച്ചു. ഒ­രു­പാ­ട് അ­ഭി­പ്രാ­യ വ്യ­ത്യാ­സ­ങ്ങള്‍­ക്കി­ട­യിലും അ­ദ്ദേ­ഹം കൊ­ണ്ട് വ­ന്ന ആ­ധു­നി­ക­ത അം­ഗീ­ക­രി­ക്കാ­തി­രി­ക്കാന്‍ ക­ഴി­യി­ല്ല. അ­ച്ച­ടി­മാ­ധ്യ­മ രംഗ­ത്ത് നി­ന്നും ഇല­ക്ട്രോ­ണി­ക് മാധ്യ­മ രം­ഗ­ത്തേ­ക്കു­ള്ള വി­പു­ലീക­ര­ണവും അ­ദ്ദേ­ഹം സു­ന്ദ­ര­മാ­യി സാ­ധ്യ­മാ­ക്കി.46ഓ­ളം പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ള്‍ ഇ­പ്പോള്‍ മ­നോ­ര­മ­ക്കു­ണ്ടെന്ന­ത് ആ നേ­ട്ട­ത്തി­നു­ള്ള തെ­ളി­വാ­യി നില്‍­ക്കുന്നു.

ഇ­ന്ത്യ­യില്‍ ഏ­റ്റവും കൂ­ടു­തല്‍ ആ­ളു­കള്‍ വാ­യി­ക്കു­ന്ന ഭാ­ഷാ പ­ത്ര­മാ­യി മ­നോ­രമ­യെ മാ­റ്റാന്‍ അ­ദ്ദേ­ഹ­ത്തി­ന്റെ നേ­തൃ­ത്വ­ത്തി­ന് ക­ഴിഞ്ഞു. റി­പ്പോര്‍­ട്ടിങ്, എ­ഡി­റ്റി­ങ് എ­ന്നി­വ­യി­ലെല്ലാം പു­തി പ­രീ­ക്ഷ­ണ­ങ്ങളും ശൈ­ലിയും കൊ­ണ്ട് വ­രു­ന്ന­തില്‍ മ­നോ­ര­മ മുന്‍­പെ ന­ടന്നു. കെ എം മാ­ത്യു­വി­ന്റെ നി­ര്യാ­ണ­ത്തില്‍ മ­നോ­ര­മ കു­ടും­ബ­ത്തോ­ട് ഡൂള്‍ ന്യൂ­സ്.കോം അനു­ശോച­നം രേ­ഖ­പ്പെ­ടു­ത്തുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.