എഡിറ്റര്‍
എഡിറ്റര്‍
ഇടത് ലയന സാധ്യത ഉറപ്പിച്ച് കെ.എം മാണി
എഡിറ്റര്‍
Friday 15th November 2013 11:52pm

k.m-mani.

തിരുവനന്തപുരം: എല്‍.ഡി.എഫുമായി സഖ്യമുണ്ടാവുമോ എന്ന ചോദ്യത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം നോക്കുന്നതെന്തിനെന്ന് ചോദിച്ച് സഖ്യ സാധ്യത ഉറപ്പിച്ച് കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എം മാണി.

സി.പി.ഐ.എമ്മിന്റെ പാലക്കാട് പ്ലീനത്തില്‍ പങ്കെടുക്കുമെന്നും മാണി പറഞ്ഞു.

മാണി പാലക്കാട് പ്ലീനത്തില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത നേരത്തേ പരന്നിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരത്തില്‍ സഹകരിക്കുമെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്രമിറക്കിയ വിഞ്ജാപനത്തിനെതിരെ മാണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉത്കണ്ഠാജനകമാണെന്ന് മാണി പറഞ്ഞു.

അന്തിമ തീരുമാനമെടുക്കും മുന്‍പ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കണമായിരുന്നു.

കേരളത്തില്‍ 123 പഞ്ചായത്തുകളെയാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചത്. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഇത് ബുദ്ധിമുട്ടിക്കുക. തീരുമാനം പുനപരിശോധിക്കണം-  മാണി കൂട്ടിച്ചേര്‍ത്തു.

Advertisement