എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതി: പി.സി. ജോര്‍ജിനെ തള്ളി കെ.എം. മാണി രംഗത്ത്
എഡിറ്റര്‍
Friday 17th August 2012 9:00am

കൊച്ചി: നെല്ലിയാമ്പതി വിഷയത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതള്ളിപ്പറഞ്ഞുകൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ.എം. മാണി രംഗത്തെത്തി. വ്യക്തിപരമായ നിലപാടാണ് പി.സി. ജോര്‍ജിന്റേതെന്നും പാര്‍ട്ടിയുടെ നിലപാടല്ല അതെന്നും മാണി വ്യക്തമാക്കി.

Ads By Google

നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ കഴിഞ്ഞ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കണമെന്നും മാണി പറഞ്ഞു. ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മാണി ഇക്കാര്യം വ്യക്തമാക്കിത്. ഇതോടെ നെല്ലിയാമ്പതി വിഷയത്തില്‍ പി.സി.ജോര്‍ജ് വീണ്ടും ഒറ്റപ്പെടുകയാണ്.

അതേസമയം വനം വകുപ്പിന്റെ കേസുകള്‍ തടുര്‍ച്ചയായി കോടതിയില്‍ തോല്‍ക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇത്തരമൊരാക്ഷേപം ആരും  ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്‌റ്റേറ്റിലെ ഭൂമിയുടെ കൈവശക്കാരായ നബീലിന്റെ ഭൂമി ഏറ്റെടുക്കണമെന്ന നിയമോപദേശം തന്റെ അറിവോടെയല്ലെന്നും സുശാലാ ഭട്ടിനെ അഭിഭാഷകയായി ചുമതലപ്പെടുത്തണമെന്ന ആവശ്യത്തിനോ, സുപ്രീം കോടതി അഭിഭാഷകരെ കേസ് ഏല്‍പ്പിക്കണമെന്ന ആവശ്യത്തിനോ താന്‍ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement