ന്യൂദല്‍ഹി:മന്ത്രി കെ.എം മാണി പ്രധാനമന്ത്രിയുമായും പ്രണബ് മുഖര്‍ജിയുമായും ചര്‍ച്ച നടത്തി.

സമ്പൂര്‍ണബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി കേരളത്തിന് ആവശ്യമായ ധനസഹായം ലഭിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്.

കേരളത്തിന്റെ നിലവിലുള്ള സാമ്പത്തികസ്ഥിതി കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞതായും മാണി അറിയിച്ചു.