Categories

ഓട്ടോ- ടാക്‌സി നികുതി വര്‍ധന പിന്‍വലിക്കും: കെ.എം മാണി

k.m-mani.

തിരുവനന്തപുരം: ബജറ്റില്‍ പറഞ്ഞിരുന്ന ഓട്ടോ- ടാക്‌സി നികുതി വര്‍ധന പിന്‍വലിക്കുമെന്ന് ധനമന്ത്രി കെ.എം മാണി അറിയിച്ചു.

ബജറ്റിന്മേല്‍ നടന്ന ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മാണി.

മത്സ്യത്തൊഴിലാളികളുടെ കടാശ്വാസം വര്‍ധിപ്പിക്കുമെന്നും മാണി അറിയിച്ചു.

പത്തനം തിട്ടയില്‍ പുതിയ സര്‍ക്കാര്‍ കോളേജ് ആരംഭിയ്ക്കും. 100ലധികം കുട്ടികള്‍ ഉള്ള സ്‌പെഷല്‍ സ്‌കൂളുകളെ എയ്ഡഡ് ആക്കും.

അംഗന്‍വാടി വര്‍ക്കേഴ്‌സിന്റെ ഓണററി 2000 ആക്കി ഉയയര്‍ത്തും.

എല്ലാവിധ ക്ഷേമ പെന്‍ഷനുകളും 100 രൂപ വീതം വര്‍ധിപ്പിയ്ക്കും- തുടങ്ങിയവയാണ് മാണി സഭയില്‍ അറിയിച്ച മറ്റു പ്രധാന തീരുമാനങ്ങള്‍.

Tagged with: |