Categories

കരീമിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് മാണി

k.m-mani.

പാലക്കാട്: മുന്‍വ്യവസായ മന്ത്രി എളമരം കരീമിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ധനമന്ത്രി കെ.എം മാണി. ഏത് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയും യു.ഡി.എഫും തീരുമാനിക്കുമെന്നും മാണി വ്യക്തമാക്കി.

കരീമിനെതിരെ ഉണ്ടായിരിക്കുന്നത് ഗുരുതര ആരോപണം തന്നെയാണ്. വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. അന്വേഷണം ഏത് രീതിയില്‍ വേണമെന്ന് സര്‍ക്കാര്‍ ഉടന്‍ തന്നെ തീരുമാനിക്കുമെന്നും മാണി പറഞ്ഞു.

പ്രതിപക്ഷത്ത് മാറ്റം ആവശ്യമാണെന്ന് കെ.എം മാണി പറഞ്ഞു. എല്ലാറ്റിനും പുറം തിരിഞ്ഞു നില്‍ക്കരുതെന്നും സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ലക്ഷ്മണരേഖ ഉണ്ടെന്നും മാണി പറഞ്ഞു.

പാലക്കാട് നടക്കുന്ന സി.പി.ഐ.എം പ്‌ളീനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണമെന്നാല്‍ മുന്നണി മാറ്റമാണെന്ന് കരുതരുതെന്നും സി.പി.ഐ.എം യോഗത്തില്‍ പ്രസംഗിച്ചത് കൊണ്ട് മനം മാറ്റം ഉണ്ടാകില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് സി.പി.ഐ.എം നേതാവ് തോമസ് ഐസക്കും വ്യക്തമാക്കി.