കൊച്ചി: ഭൂവിനിയോഗ നിയമം സംബന്ധിച്ച ആരോപണങ്ങള്‍ തെറ്റിദ്ധാരണമൂലമാണെന്ന് മന്ത്രി കെ.എം.മാണി. ഭൂവിനിയോഗ നിയമം മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക മന്ത്രിസഭയായിരിക്കുമെന്നും മാണി പറഞ്ഞു.

Ads By Google

നെല്‍പാടങ്ങള്‍ നികത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ലെന്നും   മറ്റുവകുപ്പുകളുടെ അധികാരത്തില്‍ കടന്നുകയറുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം  പറഞ്ഞു.

സര്‍ക്കാര്‍ പുതുതായി കൊണ്ടുവരാനിരിക്കുന്ന ഭൂവിനിയോഗ ബില്‍ റവന്യൂ വകുപ്പിന്റെ അറിവോടെയല്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് നേരത്തേ പറഞ്ഞിരുന്നു.

പുതിയ നിയമം അപകടകരമാണെന്നും ഇതിന്റെ മറവില്‍ നിലവിലുള്ള നിയമം പിന്‍വലിക്കുന്നത് ഭക്ഷ്യ സുരക്ഷ തകര്‍ക്കുമെന്നും അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു.

അതേസമയം ഭൂപരിഷ്‌കരണനിയമം അട്ടിമറിക്കാനുള്ള ഏതു നീക്കത്തേയും ചെറുക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെക്കുറിച്ച് റവന്യൂവകുപ്പോ റവന്യു മന്ത്രിയൊ അറിഞ്ഞിട്ടില്ല. രൂപീകരണത്തിനു ശേഷം കേരളം ആര്‍ജിച്ച നേട്ടങ്ങളില്‍ ഭൂനിയമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

റവന്യൂ വകുപ്പും റവന്യു മന്ത്രിയും അറിയാതെ ഭൂവിനിയോഗ ബില്‍ അട്ടിമറിക്കപ്പെടുന്നതെങ്ങനെയാണെന്നും പിണറായി ചോദിച്ചു.