എഡിറ്റര്‍
എഡിറ്റര്‍
നാണ്യപ്പെരുപ്പം കുറയ്ക്കാനുള്ള നടപടി ബജറ്റില്‍ ഉണ്ടാകണം: കെ.എം.മാണി
എഡിറ്റര്‍
Thursday 28th February 2013 9:15am

തിരുവനന്തപുരം: നാണ്യപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്രബജറ്റില്‍ ഉണ്ടാകേണ്ടതാണെന്ന് ധനമന്ത്രി കെ.എം.മാണി. കയറ്റുമതി പ്രോല്‍സാഹിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യണം.

Ads By Google

ധനകമ്മി കുറയ്ക്കണം. കര്‍ഷകരെ സഹായിക്കാനായി രാസവളത്തിന്റെ വില കുറയ്ക്കണം. വോട്ടുകിട്ടാന്‍ ലക്ഷ്യമിട്ടല്ലാതെ സ്ഥായിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാകണമെന്നും മാണി പറഞ്ഞു.

2013- 2014 സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാവിലെ 11ന് ആണു ധനമന്ത്രി പി. ചിദംബരം ബജറ്റ് അവതരണം ആരംഭിക്കുന്നത്.

രണ്ടാം യുപിഎ സര്‍ക്കാറിന്റെ അവസാനത്തെ പൊതുബജറ്റാണിത്. പൊതു തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു ജനപ്രിയ പ്രഖ്യാപനങ്ങള്‍ നിരവധി ഉണ്ടായേക്കുമെന്നാണു പ്രതീക്ഷ.

6.1 മുതല്‍ 6.7 വരെ വളര്‍ച്ചാ നിരക്ക് അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം കൈവരിക്കുമെന്നാണ് ഇന്നലെ അവതരിപ്പിച്ച സാമ്പത്തിക സര്‍വെ പറയുന്നത്.

ഇതു മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണു പ്രതീക്ഷ. എങ്കിലും, വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു ധനമന്ത്രി മുതിരുമോ എന്നും കാത്തിരുന്നു കാണണം.

അതേസമയം ആഗോള മാന്ദ്യത്തിടെ, അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചനിരക്ക് 6.1-6.7 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ.

മികച്ച വളര്‍ച്ച നിലനിര്‍ത്താന്‍ സബ്‌സിഡികള്‍ യുക്തിസഹമായി വെട്ടിക്കുറയ്ക്കാന്‍ ധനമന്ത്രി പി. ചിദംബരം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍വേ നിര്‍ദേശിച്ചു.

രാവിലെ 11 മണിക്ക് ലോക്‌സഭയിലാണ് ചിദംബരം ബജറ്റ് അവതരിപ്പിക്കുക. സബ്‌സിഡികള്‍ വീണ്ടും വെട്ടിക്കുറച്ചു സാമ്പത്തിക ഭദ്രത കൈവരിക്കുകയെന്ന സര്‍ക്കാരിന്റെ പൊതുനയമാണു സാമ്പത്തിക സര്‍വേയും മുന്നോട്ടുവയ്ക്കുന്നത്.

Advertisement