Categories

സി.പി.ഐ.എം സംസ്ഥാന പ്ലീന വേദിയില്‍ കെ.എം മാണി പങ്കെടുക്കും

k.m-mani.

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന പ്ലീനത്തില്‍ ധനമന്ത്രി കെ.എം മാണിയും പങ്കെടുക്കും. ഈ മാസം 27 മുതല്‍ പാലക്കാട് നടക്കുന്ന സാമ്പത്തിക സെമിനാറിലാണ് കെ.എം മാണി പങ്കെടുക്കുക.

മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പ്രകാശ് കാരാട്ടും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പങ്കെടുക്കുന്ന വേദിയിലാണ് കെ.എം മാണിയും എത്തുന്നത്.

യു.ഡി.എഫില്‍ നിന്ന് ആദ്യമായാണ് സി.പി.ഐ.എം സംസ്ഥാന പ്ലീനത്തില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ ഒരാളെ ക്ഷണിക്കുന്നത്. സാധാരണ ഗതിയില്‍ സി.പി.ഐ.എമ്മിലെ തന്നെ മുതിര്‍ന്ന നേതാക്കളേയോ സാമ്പത്തിക വിദഗ്ദരേയോ ആണ് തിരഞ്ഞെടുക്കാറ്.

എന്നാല്‍ യു.ഡി.എഫില്‍ അസ്വാരസ്യം മൂര്‍ച്ഛിച്ച ഈ സാഹചര്യത്തില്‍ മാണി സി.പി.ഐ.എമ്മിന്റെ ഒരു വേദിയില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ എത്തുന്നത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുമെന്നാണ് അറിയുന്നത്.

ഉമ്മന്‍ ചാണ്ടിയേക്കാള്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ കെ.എം മാണി യോഗ്യനാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും അടുത്തിടെ പറഞ്ഞിരുന്നു.

മാണിയെ കോടിയേരി എല്‍.ഡി.എഫിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തില്‍ മാണിയുടെ സി.പി.ഐ.എം വേദിയിലേക്കുള്ള പ്രവേശനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

Tagged with:


തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ