Categories

യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ചു: കെ.കൃഷ്ണന്‍കുട്ടി

k krishnan kutty chitturപാലക്കാട്: യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ചുവെന്ന് സോഷ്യലിസ്റ്റ്ജനത നേതാവ് കെ.കൃഷ്ണന്‍കുട്ടി. ‘യു.ഡി.എഫ് ബന്ധം താന്‍ നേരത്തെ അവസാനിപ്പിച്ചതാണ്. യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് മാധ്യമശ്രദ്ധ നേടാനുള്ള നീക്കം മാത്രമാണ്. യു.ഡി.എഫ് വിടാനുള്ള തന്റെ തീരുമാനം വ്യക്തിപരമാണ്. ചിറ്റൂര്‍ സീറ്റിന്റെ കാര്യത്തില്‍ യു.ഡി.എഫ് വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ അനുമതിയോടെയാണ് താന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. പാര്‍ട്ടി യു.ഡി.എഫില്‍ നില്‍ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ തന്റെ നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണന്‍ കുട്ടിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് യോഗം ചേരുന്ന കൊച്ചിയിലെ ബി.ടി.എച്ച് ഹോട്ടലിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് നേരത്തെ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവനയുണ്ടായത്.

One Response to “യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ചു: കെ.കൃഷ്ണന്‍കുട്ടി”

  1. RAJAN Mulavukadu.

    മൊഴിചൊല്ലി എന്ന് പറയുന്നതാകും നല്ലത്.!!!!!!!!!!!!!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.