Categories

Headlines

‘എല്‍.ഡി.എഫിനെക്കാള്‍ വലിയ നെറികേട് ചെയ്തത് യു.ഡി.എഫ്’

k krishnan kutty chittur പാലക്കാട്: യു.ഡി.എഫിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സോഷ്യലിസ്റ്റ് ജനത നേതാവ് കെ.കൃഷ്ണന്‍കുട്ടി. എല്‍.ഡി.എഫ് പാര്‍ട്ടിയോട് കാണിച്ചതിനേക്കാള്‍ വലിയ നെറികേടാണ് യു.ഡി.എഫില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫില്‍ ഇനി തുടര്‍ന്ന് പോവാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രവര്‍ത്തിച്ച കെ.കൃഷ്ണന്‍കുട്ടിയെ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന കെ.അച്ച്യുതന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണന്‍കുട്ടി. ഇതെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇനി യു.ഡി.എഫ് യോഗത്തില്‍ പോവണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അച്ച്യുതന്റെ പ്രസ്താവന കാര്യമാക്കുന്നില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

അച്ച്യുതനെപ്പോലെ വാക്കിന് സ്ഥിരതയില്ലാത്തവരോട് പ്രതികരിക്കേണ്ട ഗതികേട് തനിക്കില്ല. യു.ഡി.എഫുമായി ഒത്തുപോവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പാര്‍ട്ടിയുടെ അടുത്ത സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയില്ല. സ്ത്രീകള്‍ അധികമായി വോട്ട് ചെയ്യാനെത്തിയത് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് ആലോചിച്ചാല്‍ മനസ്സിലാകും.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനക്ഷേമകരമായ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ യു.ഡി.എഫ് ജനവിരുദ്ധമായി മാറുകയാണെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് വിഭജനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചാണ് ജനതാദള്‍ വീരന്‍ പക്ഷം ഇടതുമുന്നണി വിടുകയും സോഷ്യലിസ്റ്റ് ജനതയെന്ന പേര് സ്വീകരിക്കുകയും ചെയ്തത്. പാര്‍ട്ടിയുടെ സമുന്നത നേതാക്കളിലൊരാളാണ് കെ.കൃഷ്ണന്‍കുട്ടി. ിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ സീറ്റ് കൃഷ്ണന്‍കുട്ടിക്ക് നല്‍കാതിരുന്നതിനെച്ചൊല്ലി നേരത്തെ തന്നെ അവിടെ തര്‍ക്കം നിലനിന്നിരുന്നു.

4 Responses to “‘എല്‍.ഡി.എഫിനെക്കാള്‍ വലിയ നെറികേട് ചെയ്തത് യു.ഡി.എഫ്’”

 1. PAZHANI ATTAPPADY

  കൃഷ്ണന്‍കുട്ടി ഒരു വാ പോയ കോടാലി ആണ്…
  അട്ടപ്പാടിയിലെ കാറ്റാടി പ്രശ്നത്തെ തെറ്റായ വഴിയിലേക്ക് വലിച്ചു കൊണ്ട് പോയി സര്കരിനെയും ജനങ്ങളെയും ഒരുപോലെ പറ്റിച്ച വ്യക്തി . ഇപ്പോഴെങ്ങിലും ഇത് UDF THIRICHARINJALLO…

 2. abin thomas

  കൃഷ്ണന്‍കുട്ടി ആടിനെ പട്ടിയാക്കും പക്ഷെ യൂ ഡീ എഫ് പോട്ടന്മാരല്ലല്ലോ അവര്‍ തിരിച്ചറിഞ്ഞു ആടിനെ പട്ടിയാക്കി ഒരു ഇരുപതു മേഗവറ്റ് വൈദ്യുത പദ്ധതി പൂട്ടിച്ചയലാണ് കൃഷ്ണന്‍കുട്ടി. യൂ ഡീ എഫിന് വേണ്ടി. ഇപ്പോള്‍ അവര്‍ തന്നെ കൃഷ്ണന്കുട്ടിയെയും പൂട്ടി. കൊടുത്താല്‍ കൊല്ലത്തും കിട്ടും

 3. abin thomas

  അട്ടപ്പഅടി കാറ്റാടി വിവാദം ഊതി കത്തിച്ചത് കൃഷ്ണന്കുട്ട്യാണ്. മണ്ണാര്ക്കാട് താലൂക്കിന് വേണ്ട വൈദ്യുതി മുഴുവന് ഉത്പാദിപ്പിച്ച ശേഷം മിച്ചം വരുന്ന വൈദ്യുതി പാലക്കാടിന് നല്കുന്ന ഈ പദ്ദതി കേരള ഗോവെര്ന്മേന്റിനു പ്രതിവര്ഷം പുറമേ നിന്ന് വാങ്ങുന്ന വൈദ്യുതിക്കായി ചിലവാക്കുന്ന അധിക തുക ഇനത്തില് പതിനൊന്നു കോടി രൂപ ലആഭിക്കാന് കഴിയുന്നുണ്ട്. ഇടുക്കിയില് നിന്നും അട്ടപ്പാടിയില് എത്തിയിരുന്ന വൈദ്യുതിയുടെ പ്രസരണ നഷ്ടം കുറക്കാന് കഴിഞ്ഞ ഇനത്തില് പ്രതിവര്ഷം അമ്പതു ലക്ഷത്തോളം രൂപയും. അട്ടപ്പാടിയില് സുഴ്ലോന് കമ്പനി ഭൂമി വാങ്ങിയത് അട്ടപ്പാടിയില് തന്നെ കാലങ്ങളായി താമസിച്ചുവരുന്ന വിവിധ ആളുകളില് നിന്ന് രേഖകള് പരിസോധിച്ചാണ്. വിവാദമായി ആദിവാസികള് പറഞ്ഞ നല്പതെക്കാര് ഭൂമിക്കു പകരം കാറ്റാടി സ്ഥാപിച്ചതിനു ശേഷമുള്ള നാനൂറു ഏക്കര് ഭൂമിയും നല്കാന് കമ്പനി തയ്യാറായപ്പോള് അതൊക്കെ മറച്ചു വിവാടം ഊതി കത്തിച്ച താങ്കള് അതില് തട്ടിപ്പുന്ടെങ്കില് അവസാനം വാങ്ങിയ സുസലോണ് എങ്ങനെ പ്രതിയാകും. അട്ടപ്പാടിയില് കാലാകാലങ്ങളായി ഭൂമി വാങ്ങി വെട്ടിപ്പിടിച്ച സോഷ്യലിസ്റ്റ് ജനതയുടെ നേതാക്കള് പോലും അധിവസികളെ പട്ടിച്ചാണ് ജീവിച്ചു പോകുന്നത്. നൂറു മേഗവട്റ്റ് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കാന് കഴിയുന്ന അട്ടപ്പാടി പ്രധേസത്തെ ഈ പദ്ധതികൊണ്ട് ആടിവസികലടക്കമുള്ള എഴുപതന്ചോലം പേര് ജോലി ചെയ്യുന്നുണ്ട്. ഈ വിവാദം ഊതി കത്തിച്ചു അട്ടപ്പാടിയിലെ ഇത്തില് കണ്ണിയായ സുകുമാരനോപ്പം സമരം നടത്തി ഈ പദ്ധതി പൂട്ടിക്കുമ്പോള് നഷ്ടം സര്കരിനാണ്. അധികാരവും മന്ത്രികസേരയും ഉറപ്പിക്കാന് അദ്ദേഹത്തിന് കിട്ടിയ ആയുധമാണ് അട്ടപ്പാടി കാറ്റാടി ഭൂമി വിവാദം പക്ഷെ പാവത്തിന് മന്ത്രി സ്ഥാനം പോയിട്ട് സീറ്റ് പോലും ഇല്ലാതാക്കിയത് ദൈവം കൊടുത്ത ശിക്ഷയാണ് കാരണം സ്ഥാപിത താല്പര്യങ്ങള്ക്കായി ഇതു പ്രസ്ഥാനത്തെയും കരിതേച്ചു കാണിക്കുന്ന കൃഷ്ണന്കുട്ടിയെ പോലുള്ളവര് വിഷയങ്ങള് പഠിക്കാന് തയ്യാറാകണം. അദ്ദേഹം പറഞ്ഞ മണ്ടത്തരങ്ങള് ഇപ്പോഴും യൌടുബിലൂടെ ജനങ്ങള് വായിക്കുന്നുണ്ട് പക്ഷെ ഒരു കാര്യം അട്ടപ്പദ്യുടെ ചരിത്രതിലദ്യംയാണ് ഇത്തരമൊരു പദ്ധതി ആറുമാസം കൊണ്ട് പൂര്ത്തിയായത്. അവിടെ ജനരോഷം എന്നൊന്ന് ഉണ്ടായിട്ടേയില്ല സുകുമാരന്റെ കുറച്ചു പിനിയലുകളും കൃഷ്ണന്കുട്ടിയുടെ കൂളിപ്പടയും ഒന്ന് ചേര്ന്ന് നടത്തിയ നാടകം നിങ്ങള്ക്കൊന്നും മാപ്പ് ലഭിക്കാന് അര്ഹതയില്ല. ജപ്പാനിലെ നുച്ലീര് ദുരന്തങ്ങള് കാണുമ്പോഴെങ്കിലും നാം ചിന്തിക്കണം വേണ്ടതും വേണ്ടാത്തതുമായ പദ്ദതികള്. കൃഷ്ണന്കുട്ടീ നിങ്ങളെ ഒടുവില് വീരെന്ദ്രകുമാരും കയ്യൊഴിയും തീര്ച്ച അദ്ദേഹത്തിന് വേണ്ടിയാണല്ലോ നിങ്ങള് അട്ടപ്പാടിയില് രാഷ്ട്രീയ നാടകം മുഴുവന് നടത്തിയത്.

 4. Mannoor K Viswambaran

  ജപ്പാനിലെ ഫുക്കുഷിമ ആണവകേന്ദ്രത്തിലുണ്ടായ ദുരന്തം ഏവരെയും വിഷമിപ്പിക്കുന്നതാണ്. പതിനായിരക്കണക്കിന് ആളുകളെ നേരിട്ടും ലക്ഷക്കണക്കിന് ആളുകളെ അല്ലാതെയും ആണവദുരന്തത്തിന്റെ ഫലമായുണ്ടായ വികിരണം ബാധിച്ചിരിക്കുന്നു. ഡെയ്ച്ചി ആണവ നിലയത്തില്‍ നിന്നുള്ള വികിരണത്തിന്റെ തോത് ഏഴിനും മുകളിലായിരിക്കുന്നു.
  ചെര്‍ണോബില്‍ ആണവദുരന്തത്തിന് സമാനമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കിയിട്ടുള്ളത്. ഈ അവസരത്തില്‍ ഇന്ത്യയിലെ ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ചും ഏറെ ആശങ്കകളുയരുന്നു. 20 ഓളം ആണവ നിലയങ്ങളാണ് ഇന്ത്യയിലുള്ളത്. വൈദ്യുതി ഉല്‍പ്പാദനത്തിന് വേണ്ടിയാണ് പ്രധാനമായും ആണവ നിലയങ്ങളെ ആശ്രയിക്കുന്നത്.
  ആധുനിക സുരക്ഷാസംവിധാനങ്ങളെല്ലാമുപയോഗിച്ചിട്ടും ജപ്പാനിലുണ്ടായ വിനാശം ജനങ്ങളുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ആണവ നിലയങ്ങള്‍ അതീവസുരക്ഷിതമാണെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ മറ്റേതെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന പെടാപ്പാട് നമ്മള്‍ക്കറിയാം. മികച്ച ദുരന്തനിവാരണ സംവിധാനങ്ങളില്ലാതെ പ്രകൃതിദുരന്തങ്ങള്‍ക്ക് മുമ്പില്‍ പകച്ചുനിന്ന ഉദാഹരണങ്ങള്‍ ഇന്ത്യയില്‍ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന അധികൃതരുടെ അവകാശവാദം വിശ്വസിക്കാനാവില്ല. ഇത്തരം സാഹചര്യത്തില്‍ കാറ്റാടി സ്ഥാപിക്കലും സോളാര്‍ എനര്‍ജി ഉപയോഗിക്കലുമാണ് ഏറ്റവും ഉചിതം. ഇത്തരം പദ്ദതികളെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ഇല്ലാതാക്കുന്നത് മാപ്പര്‍ഹിക്കുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.