തിരുവനന്തപുരം : കെ. കരുണാകരന്‍ എഴുപത് വര്‍ഷം മുന്‍പ് വരച്ച ചിത്രം അഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്ക് ലേലം ചെയ്തു. തിരുവല്ല സ്വദേശികളായ വിദേശ മലയാളിയും ബിസിനസുകാരനും ചേര്‍ന്നാണ് ചിത്രം ലേലത്തില്‍ പിടിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. ലേലത്തുക സംസ്ഥാനത്തെ നാല് ചിത്രകലാ മണ്ഡലങ്ങളിലെ എണ്ണച്ഛായ ചിത്രരചന നടത്തുന്ന വിദ്യാര്‍ത്ഥികള്‍ എന്‍ഡോവ്‌മെന്റായി നല്‍കും.

ലേലത്തിനായി രണ്ടുചിത്രങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ചിത്രം കരുണാകരന്റെ മകള്‍ പത്മജ ലേലത്തില്‍ പിടിച്ചു. ഇതിന്റെ തുകയും എന്‍ഡോവ്‌മെന്റില്‍ ഉള്‍പ്പെടുത്തും. തൃശൂര്‍ ഒക്കുപ്പേഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്ന കാലത്താണ് കരുണാകരന്‍ രണ്ടുചിത്രങ്ങളും വരച്ചത്.

Subscribe Us:

വിദേശ ഓയില്‍ സ്‌കെച്ച് പേപ്പറിലാണ് രണ്ടുചിത്രങ്ങളും വരച്ചത്. അന്നത്തെ കാലത്ത് ഇത്തരം പേപ്പറുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി എ.ഫ്രാന്‍സിസ് പറഞ്ഞു.

Malayalam News

Kerala News In English