തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ 92 ാം പിറന്നാള്‍ ഇന്ന്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനും ഗൂരുവായൂരപ്പനെ ദര്‍ശിക്കാനുമായി ഇന്നലെതന്നെ കരുണാകരന്‍ തൃശ്ശൂരിലെത്തിയിരുന്നു.

രാവിലെ ഉഷപൂജ സമയത്ത് ദര്‍ശനം നടത്തിയശേഷം ശ്രീവല്‍സം ഗസ്റ്റ്ഹൗസിലെത്തി തൃശ്ശൂര്‍ ഡി സി സി ഒരുക്കിയ പിറന്നാള്‍ കേക്ക് മുറിച്ചു. ഡി സി സി പ്രസിഡന്റ് ബെന്നി ബെഹനാന്‍, സി എന്‍ ബാലകൃഷ്ണന്‍, യൂസഫലി കേച്ചേരി, പീതാംബരക്കുറുപ്പ്, കെ പി വിശ്വനാഥന്‍, ടി വി ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ കരുണാകരനെ സന്ദര്‍ശിച്ച് പിറന്നാളാശംസകള്‍ നേര്‍ന്നു.