ലീഡറെ അനുസ്മരിച്ചു
Pravasi
ലീഡറെ അനുസ്മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th December 2011, 9:33 am

karunakaran-fountation

ഷാര്‍ജ: കെ.കരുണാകരന്‍ ഫൗണ് ടേഷന്‍ യു.എ.ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച
കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍
ഹാളില്‍ നടന്നു. മണ്‍മറഞ്ഞ ലീഡറെ അനുസ്മരിച്ച് പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും
നടത്തി.കെ.കരുണാകരന്റെ നിസ്തുല സേവനം കേരള ജനതക്ക് വലിയൊരു
മുതല്‍ക്കൂട്ടായെന്നും ലീഡര്‍ ഉണ്ടായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ പോലുള്ള
വിഷയങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമാവില്ലായിരുന്നുവെന്നും-കേരളം കരുണാകരനു ശേഷം-
എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ച യു.എ.ഇ യിലെ വിവിധ സംഘടനാ
നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.വി.രവീന്ദ്രന്‍
അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് ബദറുദ്ദീന്‍,ജന.സെക്രട്ടറി
നിസാര്‍ തളങ്കര, ട്രഷറര്‍ പി.പി.ദിലീപ്, ഒ.ഐ.സി.സി. ഷാര്‍ജ പ്രസിഡന്റ്
ടി.എ.രവീന്ദ്രന്‍,ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രതിനിധി സുബാഷ് ചന്ദ്രബോസ്,
ഒ.ഐ.സി.സി.ഷാര്‍ജ പ്രതിനിധികളായ നാരായണന്‍ നായര്‍,നവാസ്,കെ.ബാലകൃഷ്ണന്‍,
ബാബുരാജ്,സമദര്‍ശിനി പ്രതിനിധി കുമാര്‍,വില്ലറ്റ് കറിയ,ജോയ് തോട്ടുങ്ങല്‍,
ഫൗണ്‍ ടേഷന്‍ ഭാരവാഹികളായ ബാബുരാജ്,പ്രബുദ്ധന്‍,വി.പി.ദാസ്,പ്രമോദ് എന്നിവര്‍
സംസാരിച്ചു.കണ്‍വീനര്‍ ചന്ദ്രപ്രകാശ് ഇടമന സ്വാഗതവും ശ്രീനാഥ് കാടഞ്ഞേരി
നന്ദിയും പറഞ്ഞു.

Malayalam news

Kerala news in English