തിരുവനന്തപുരം: ഇത്തവണ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് നല്ല വിജയസാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ വിലയിരുത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച പരാതികള്‍ ഏറെക്കുറെ പരിഹരിച്ചതായും അദ്ദേഹം അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച പരാതികള്‍ ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്. അതേ സമയം യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നുവോയെന്ന ചോദ്യത്തിന് യു.ഡി.എഫിലെ പ്രശ്‌നം തീര്‍ന്നോയെന്ന് താന്‍ അന്വേഷിക്കാറില്ലെന്നും തന്റെ മുന്നിലെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നുമായിരുന്നു കെ കരുണാകരന്റെ മറുപടി.