തിരുവനന്തപുരം: കെ മുരളീധരനെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കമാന്റിനേ അവകാശമുള്ളൂവെന്ന്് കെ കരുണാകരന്‍. ഇക്കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. മുരളിയെ തിരിച്ചെടുക്കേണ്ടെന്ന കെ പി സി സി തീരുാമനത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വ വിതരണം പൂര്‍ത്തിയായ സ്ഥിതിക്ക് പാര്‍ട്ടി ഭരണഘടന പ്രകാരം മുരളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കെ പി സി സി നേതൃത്വത്തിന് അതിന് അധികാരമില്ലെന്നും കരുണാകരന്‍ പറഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന കെ പി സി സി എക്‌സിക്യുട്ടീവ് യോഗത്തില്‍ കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കേണ്ടെന്ന് തീരുമാനമായിരുന്നു.