എഡിറ്റര്‍
എഡിറ്റര്‍
കെ.കെ.ജയചന്ദ്രന്‍ സി.പി.ഐ.എം. ഇടുക്കി ജില്ലാ സെക്രട്ടറി
എഡിറ്റര്‍
Thursday 14th June 2012 4:24pm

k.k.jayachandran cpim idukki district secrateryഇടുക്കി : സി.പി.ഐ.എം. ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.കെ.ജയചന്ദ്രനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍
നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജയചന്ദ്രനെ തിരഞ്ഞെടുത്തത്. നിലവില്‍ ഉടുമ്പന്‍ചോല എം.എല്‍.എയാണ് ജയചന്ദ്രന്‍.

വിവാദ പ്രസംഗങ്ങളെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.എം. മണിയെ മാറ്റിയ ഒഴിവിലേക്കാണ് ജയചന്ദ്രനെ തിരഞ്ഞെടുത്തത്. മണി തന്നെയാണ് ജയചന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചത്.

ജില്ലയില്‍ എം.എം.മണിയുടെ വിശ്വസ്തരില്‍ ഒരാളാണ് ജയചന്ദ്രന്‍. 37 അംഗ ജില്ലാകമ്മിറ്റി ഏകകണ്‌ഠേനയാണ് ജയചന്ദ്രനെ തിരഞ്ഞെടുത്തത്.

ഇതിന് മുമ്പ് രണ്ടു തവണ ജയചന്ദ്രന്‍ ജില്ലാ സെക്രട്ടറി ആയിട്ടുണ്ട്.

 

 

Advertisement