കൊച്ചി: ധനവിനിയോഗ ബില്‍ പാസ്സാക്കാനുള്ള വോട്ടെടുപ്പില്‍ യു.ഡി.എഫ്. കള്ളവോട്ട് ചെയ്തുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം അദ്ദേഹം പിന്‍വലിച്ച് മാപ്പുപറയണമെന്ന് മന്ത്രി കെ.സി ജോസഫ്. കള്ളവോട്ട് ചെയ്തുവെന്ന ആരോപണമുണ്ടെങ്കില്‍ അത് സഭയില്‍ പ്രതിപക്ഷം ഉന്നയിക്കുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

വോട്ടെടുപ്പ് നടക്കുന്ന ദിവസം സഭയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നത് ശരിയായില്ലെന്നും ഇതിന് ന്യായീകരണമില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കറെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ പ്രവേശനത്തില്‍ ഇത്തവണ ഫലപ്രദമായ നടപടികള്‍ അസാധ്യമാണ്. അടുത്ത വര്‍ഷം സമഗ്രമായ സ്വാശ്രയനിയമം കൊണ്ടുവരുമെന്നും സ്വാശ്രയ പ്രശ്‌നത്തില്‍ മുഹമ്മദ് കമ്മിറ്റി എടുത്ത നടപടികള്‍ ഫലപ്രദമായില്ലെന്നും മന്ത്രി പറഞ്ഞു.