എഡിറ്റര്‍
എഡിറ്റര്‍
മുന്‍ എം.എല്‍.എ കെ.ജി.എന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു
എഡിറ്റര്‍
Thursday 20th September 2012 2:37pm

Ads By Google
ചങ്ങനാശേരി: മുന്‍ എം.എല്‍.എയും സി.പി.ഐ നേതാവുമായിരുന്ന കെ.ജി.എന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. 89 വയസ്സായിരുന്നു. ഏറെ നാളായി വിശ്രമ ജീവിതത്തില്‍ ആയിരുന്നു.

1967 ലാണ് ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1957 ലെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണത്തില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ്.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വ്യക്തിയാണ് കെ.ജി.എന്‍. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി. 1950തില്‍ സി.പി.ഐയില്‍ ചേര്‍ന്നു.

1961ല്‍ ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. ചങ്ങനാശേരി പുഴവത് കുമാരമംഗലത്ത് കെ.എന്‍ കുട്ടന്‍ നമ്പൂതിരിയുടെയും സാവിത്രി ദേവിയുടെയും മകനായി 1924 മെയ് 27 നാണ് ജനിച്ചത്.

ചങ്ങനാശേരി എന്‍.എസ്.എസ് ഹൈസ്‌കൂള്‍, എസ്.എം.വി സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം ലോ കോളജില്‍ നിയമവിദ്യാഭ്യാസം നടത്തി.

തൃശൂര്‍ ചെറുതുരുത്തി നെടുമ്പുരയില്‍ കപ്‌ളിങ്ങാട്ടു മനയിലെ ആര്യാ ദേവിയാണ് ഭാര്യ. മക്കള്‍: മഞ്ജുള,അഡ്വ.സുധാദേവി,അശോകന്‍. മരുമക്കള്‍ വിജയന്‍ നമ്പൂതിരി,കൃഷ്ണന്‍ നമ്പൂതിരി,നളിനി.

Advertisement