ബിഹാര്‍ സ്വദേശി സത്‌നാംസിങ്ങിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്.

Subscribe Us:

സത്‌നാമിന് മാനസികരോഗം ഉണ്ടായിരുന്നില്ല. മാനസിക അസ്വാസ്ഥ്യം മാത്രമാണ് ഉണ്ടായിരുന്നത്. ഇങ്ങനെയൊരാള്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കൊല്ലപ്പെട്ടത് ഖേദകരമാണ്.

Ads By Google

സത്‌നാനാം സിങ്ങിന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണ്. മാനസിക അസ്വാസ്ഥ്യമുള്ള ആളെ എന്തിന് വേണ്ടിയാണ് ആശുപത്രിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നതെന്ന് അന്വേഷിക്കണം.

സത്‌നാം സിങ്ങിന്റേത് കസ്റ്റഡി മരണമാണെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സത്‌നാമിന്റെ ദേഹത്ത് 77 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പലതും മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന കേബിള്‍, വടി എന്നിവ കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.