തിരുവനന്തപുരം : മുന്നണി വിട്ടവര്‍ അവസരവാദികളാണെന്ന് കെ.ഇ ഇസ്മയില്‍. ഇത്തരക്കാര്‍ പോയതുകൊണ്ട് മുന്നണിക്ക ഒരു കോട്ടവും വരില്ലെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ പാര്‍ട്ടിയില്‍ മാപ്പു പറഞ്ഞു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇസ്മയില്‍ പറഞ്ഞു. ജനദാദള്‍ വിട്ടുപോയ്ത് മുന്നണിക്ക് ക്ഷീണമുണ്ടാക്കി എന്ന് ഇസ്മയില്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതാണ ഇസ്മയില്‍ തിരുത്തിയത്.

ഇടതുമുന്നണിയില്‍ നിന്നു വീരേന്ദ്രകുമാര്‍ പുറത്തുപോയത് തിരിച്ചടിയാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇസ്മയില്‍ നടഞ്ഞിയിരുന്നു. ഇന്നലെ നടന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പ്രസ്താവന തെരെഞ്ഞെടുപ്പു രംഗത്ത് എല്‍.ഡി.എഫിന് എതിരായ വികാരം ഉണ്ടാക്കുമെന്ന ചര്‍ച്ച വന്നതിനെ തുടര്‍ന്നാണ് ഇസ്മയില്‍ വിശദീകരണം നല്‍കിയത്. വാര്‍ത്താ സമ്മേളത്തിനിടയില്‍ ചോദിച്ച ചില ചോദ്യങ്ങളുടെ മറുപടി തെറ്റായിവ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് ഇസ്മയില്‍ പറഞ്ഞത്. സി.പി.ഐ സം്സ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വിശദീകരണം തേടിയുകയായിരുന്നു.