എഡിറ്റര്‍
എഡിറ്റര്‍
മനുഷ്യക്കടത്ത്: ഫാ.ജെയ്‌സന്‍ കൊള്ളന്നൂരും കെ.സി.വൈ.എം നേതാക്കളും കീഴടങ്ങി
എഡിറ്റര്‍
Sunday 20th January 2013 12:49am

കൊച്ചി: അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവില്‍ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ച കേസില്‍ കെ.സി.ബി.സി യൂത്ത് കമ്മീഷന്‍ അധ്യക്ഷനായിരുന്ന ഫാ. ജെയ്‌സന്‍ കൊള്ളന്നുരും മൂന്ന് കെ.സി.വൈ.എം ഭാരവാഹികളും പോലീസിന് കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ നാല് പേര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു.

Ads By Google

കേസിലെ മൂന്നാം പ്രതിയായ പാലക്കാട് നൂറാനി കൊള്ളന്നൂര്‍ വീട്ടില്‍ ഫാ. ജെയ്‌സന്‍ കൊള്ളന്നൂര്‍, നാലാം പ്രതി തിരുവനന്തപുരം പുതുക്കുറിശ്ശി ഹൗസ് ഓഫ് പ്രൊവിന്‍സില്‍ രാജു തോമസ്, അഞ്ചാം പ്രതി പത്തനംതിട്ട കോട്ടൂര്‍ കുഴിമനക്കല്‍ ടിറ്റു തോമസ്, ആാം പ്രതി കോട്ടയം മണിമല വെള്ളാപ്പള്ളി വീട്ടില്‍ ജോമോന്‍ തോമസ് എന്നിവരാണ് ഇന്നലെ രാവിലെ അഭിഭാഷകനോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.ആര്‍.ബി അസിസ്റ്റന്റ് കമ്മീഷണര്‍ ആമോസ് മാമന് മുന്നില്‍ കീഴടങ്ങിയത്.

കേസിനെ തുടര്‍ന്ന് ഇവരെല്ലാം കെ.സി.വൈ.എം ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയിട്ടുണ്ട്. കേസില്‍ ആദ്യം അറസ്‌റഅറിലായ ഒന്നും രണ്ടും പ്രതികള്‍ കാക്കനാട്ടെ ഷാദ്വെല്‍സ് കമ്പനി സി.ഇ.ഒ ടോം ബേബി എച്ച്  ആര്‍.മാനേജര്‍ സുബി കുര്യന്‍ എന്നിവര്‍ക്ക് കോടതിയില്‍ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരന്നു.

ഹൂസ്റ്റണില്‍ കഴിഞ്ഞ വര്‍ഷം നടന്ന അന്താരാഷ്ട്ര  വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാനെന്ന വ്യാജേന ഷാദ്വെല്‍സിന്റെ പ്രതിനിധികളായി 38 പേരെ അമേരിക്കയിലേക്ക് കടത്താനായിരുന്നു ടോം ബേബിയും ഫാ ജെയ്‌സന്‍ കൊള്ളന്നൂരും പദ്ധതിയിട്ടത്.

ഇതിനായി ഫാദറഉം പ്രതികളായ കെസി വൈ എം ഭാരവാഹികളും തിരുവനന്തപുരമടക്കം വിവിധ ജില്ലകളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് റിക്രൂട്ട്‌മെന്റ് നടത്തി.

ഒരു മാസത്തെ വിസ്‌ക്ക രണ്ടര ലക്ഷം രൂപയും രണ്ട് മാസത്തെ വിസക്ക് മൂന്നര ലക്ഷം രൂപയും മൂന്ന് മാസത്തെ വിസക്ക് നാലര ലക്ഷം രൂപയുമായിരുന്നു നിരക്ക്. എല്ലാവരില്‍ നിന്നും ഒന്നര ലക്ഷത്തില്‍ ഒരു ലക്ഷം ടോം ബേബിക്കും 50000 രൂപ റിക്രൂട്ട്‌മെന്റി ആളെ സംഘടിപ്പിച്ച രാജു തോമസിനുമായി പങ്കിട്ടു.

സഭാപുരോഹിതന്റെ നേതൃത്വത്തിലുള്ള റിക്രൂട്ട്‌മെന്റായതിനാല്‍ വിശ്വാസികള്‍ തട്ടിപ്പുണ്ടെന്ന് സംശയിച്ചില്ല. താഴ്ന്ന ജീവിത സാഹചര്യങ്ങങളില്‍ നിന്നുള്ളവരാണ് തട്ടിപ്പില്‍ പെട്ടുപോയത്.

Advertisement