Administrator
Administrator
ആളില്ലാലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കും: കെ.സി വേണുഗോപാല്‍
Administrator
Sunday 7th August 2011 1:58pm

k c venugopalകൊല്ലം: ആളില്ലാ ലെവല്‍ക്രോസുകളില്‍ ഉടന്‍തന്നെ കാവല്‍ക്കാരെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍. ഈ മാസം 31 നു മുമ്പായി ആളില്ലാത്ത 21 ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കുമെന്നും ഇതിനായി റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലം ഓച്ചിറയില്‍  കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസില്‍ മാവേലി എക്‌സ്പ്രസ് ടെമ്പോയിലിടിച്ച് അഞ്ചു പേര്‍ മരണപ്പെട്ടിരുന്നു. ലെവല്‍ക്രോസില്‍ കാവല്‍ക്കാരില്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന മാവേലി എക്‌സ്പ്രസ് ടെമ്പോയിലിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന ആറുപേരില്‍ അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

ലെവല്‍ക്രോസുകളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് മന്ത്രി വ്യക്തമാക്കിയിരുന്നു.

Advertisement