പത്തനംതിട്ട: തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ വി എസ് നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മാര്‍ത്താണ്ഡവര്‍മ രാജാവിനെതിരേ വി.എസ് വില കുറഞ്ഞ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നും വ്യക്തമായ തെളിവില്ലാത്ത കാര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി നിജസ്ഥിതി മനസിലാക്കാതെ വി.എസ് ആരോപണമുന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

അതേസമയം തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ച് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തതാണെന്ന് മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി. പ്രസ്താവന പിന്‍വലിച്ച് വി.എസ്. മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.