കണ്ണൂര്‍: യു.ഡി.എഫിലെ പല നേതാക്കളും സര്‍ക്കാരിനെ തിരിഞ്ഞു
കുത്തുന്നതായി മന്ത്രി കെ.സി ജോസഫ്. പല നേതാക്കളും സര്‍ക്കാരിനെതിരെ കാടടച്ച് വെടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Ads By Google

ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന സി.പി.ഐ.എം സമീപനമാണ് ഇക്കൂട്ടര്‍ പിന്തുടരുന്നത്.  സര്‍ക്കാരിനെതിരെ പറഞ്ഞാലല്ലേ പത്രങ്ങളില്‍ തലക്കെട്ട്‌ വരൂ. മലര്‍ന്ന് കിടന്ന് തുപ്പരുത്. അത് നമ്മുടെ മുഖത്തേ വീഴൂ.

യു.ഡി.എഫിലെ പല നേതാക്കളും ചാനലില്‍ മുഖം കാണിക്കാനായി പലതും വിളിച്ചുപറയുകയാണ്. കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാതെ, കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറുമെടുത്തു ചാനലിലേക്ക് ഓടുകയാണെന്നും ജോസഫ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായത് പാലില്‍ വിഷം ചേര്‍ക്കുന്നതുപോലെയായി. റാലിയുടെ വിശുദ്ധി അവിടെ നഷ്ടപ്പെട്ട് പോയെന്നും കെ.സി. ജോസഫ് പറഞ്ഞു.