എഡിറ്റര്‍
എഡിറ്റര്‍
ലോകത്തുള്ള എല്ലാ കാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ടതില്ലെന്ന് കെ.സി ജോസഫ്
എഡിറ്റര്‍
Monday 31st March 2014 12:54pm

joseph1

കോട്ടയം: ലോകത്തുള്ള എല്ലാ കാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ടതില്ലെന്ന് മന്ത്രി കെ.സി ജോസഫ്. മുഖ്യമന്ത്രിയുടം വശം കേള്‍ക്കാതെ മോശം അഭിപ്രായം പറഞ്ഞത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

ബഹുമാനം ഏറ്റുവാങ്ങാനുള്ള യോഗ്യത കോടതിക്കുണ്ടാവണം. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നത്.

അതേസമയം താന്‍ മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണെന്ന വിഎസ് അച്യുതാനന്ദന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്.

പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്നും ക്രിമിനല്‍ കുറ്റവാളികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലുള്ളതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ തന്നെ ഭൂമി തട്ടിപ്പ് കേസിലും പ്രതികളായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Advertisement