ന്യൂദല്‍ഹി: പ്രശസ്ത സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ കെ.ബാലചന്ദറിന് ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമാലോകത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 10 ലക്ഷം രൂപയും സ്വര്‍ണകമലവും അടങ്ങുന്നതാണ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നൂറോളം സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹമാണ് തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്തിനെയും കമലഹാസനെയും സിനിമ ലോകത്തെത്തിച്ചത്. 1987ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.1930 ല്‍ തഞ്ചാവൂരില്‍ ജനിച്ച ബാലചന്ദര്‍ 45 വര്‍ഷമായി സിനിമ രംഗത്ത് സജീവമാണ്.

Subscribe Us: