കൊച്ചി: ഇടമലയാര്‍ അഴിമതിക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍കഴിയുന്ന ബാലകൃഷ്ണപിള്ളയോട് സര്‍ക്കാര്‍ മാനുഷിക പരിഗണന കാണിക്കണമെന്ന് മകനും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാര്‍. മന്ത്രിയായിട്ടല്ല മറിച്ച മകനെന്ന നിലയിലാണ് താന്‍ അഭ്യര്‍ത്ഥന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മരുന്നിനേക്കാളുപരി ആഹാരക്രമീകരണങ്ങളിലും വിശ്രമത്തിലുമാണ് അദ്ദേഹത്തിന് ശ്രദ്ധ കൊടുക്കേണ്ടതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe Us:

ശരീരത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി വര്‍ധിക്കുന്ന രോഗമായതിനാല്‍ ഇരുമ്പിന്റെ സാന്നിധ്യമുള്ള പ്ലേറ്റുകളില്‍പോലും ആഹാരം കഴിക്കരുതെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.