എഡിറ്റര്‍
എഡിറ്റര്‍
കേരളം സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറുന്നെന്ന് കെ.അജിത
എഡിറ്റര്‍
Saturday 23rd February 2013 3:36pm

 

ദുബായ്: അതിവേഗം വളരുന്ന ടൂറിസം മേഖലെ കേരളത്തെ ഒരു സെക്‌സ് ടൂറിസം കേന്ദ്രമാകി മാറ്റുന്നു എന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക കെ.അജിത.

Ads By Google

ഗ്രാമം സാസ്‌കാരിക വേദി ദുബായ്, സംഖടിപ്പിച്ച സ്ത്രീ വ്യവസ്ഥയും പ്രതിരോധവും എന്നാ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.

കാര്‍ഷിക , വ്യവസായ –ഉത്പാദന മേഖലകള്‍ തകര്‍ന്നു. നീര്‍ത്തടങ്ങളും, കൃഷി ഭൂമികളും വന്‍തോതില്‍ റിസോര്‍ട്ട് നിര്‍മ്മാണത്തിനും, വിമാനത്താവളങ്ങളുടെ വികസനത്തിനുമായി ഉപയോഗിക്കപ്പെടുന്നു.

മദ്യം,മയക്കുമരുന്ന്, സ്ത്രീ, ഇവയാണ് മാഫിയവല്‍ക്കരിക്കപ്പെടുന്ന ടൂറിസം മേഖലയുടെ വളര്‍ച്ച ത്വരിതഗതിയിലുള്ളതാക്കിയത്. ഇരകളാക്കപ്പെടുന്നവര്‍ക്ക് നീതി ലഭിക്കതെവരുന്നതിന്റെ പ്രധാനകാരണവും അധികാരികള്‍ക്ക് ഈ മാഫിയയുമായുള്ള ബന്ധമാണ്.

നമ്മുടെ സ്ത്രീകളും കുട്ടികളും ഇന്ന് സുരക്ഷിതരല്ല എന്ന ഞെട്ടിക്കുന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട് .സ്ത്രീ അബലയാണ്, അടിമയാണ് എന്ന അധമ ബോധം സ്ത്രീകള്‍ മാറ്റിയെടുക്കണം.

ഈ ഭൂമിയില്‍ പുരുഷനെപ്പോലെ തന്നെ ജീവിച്ചു മരിക്കാന്‍ സ്ത്രീക്കും അവകാശമുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ കുട്ടികള്‍ അടുത്തിടപഴകി വളര്‍ന്നാലേ പരസപര ബഹുമാനവും, പരസ്പര വിശ്വാസവും കുട്ടികളില്‍ വളര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഒരു ജനാധിപത്യ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ അത് അത്യാവശ്യമാണ്.

ബഷീര്‍ തിക്കൊടി, എം.സി.എ നാസര്‍ , ആനന്ദി രാമചന്ദ്രന്‍ എന്നിവര്‍ സമസാരിച്ചു. ഷാജി വടകര മോഡറേറ്റര്‍ ആയിരുന്നു.
കേരളത്തിലെ സാമൂഹിക രംഗത്തും മലയാളികളുടെ ജീവിത വീക്ഷണത്തിലും വന്ന മാറ്റങ്ങളും ,സമസ്‌കാരിക മേഖലയിലെ ദുഷിച്ച പ്രവണതകളും ഇന്നത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ്.

ഉയര്‍ന്ന നിലവാരത്തിലുള്ള സംവാദങ്ങളും ആശയ വിനിമയങ്ങളും നടക്കേണ്ടത് അത്യാവശ്യമായ ഈ സമയത്ത് , ഈ വിഷയം അര്‍ഹിക്കുന്ന ഗൌരവം നാം നല്‍കുന്നുണ്ടോ എന്ന് ആത്മ പരിശോദന നടത്തേണ്ടിയിരിക്കുന്നു വെന്ന് മോഡറേറ്റര്‍ ഷാജി വടകര പറഞ്ഞു.

കേരളത്തിലെയും മരുനാടുകളിലെയും സാംസ്‌കാരിക സംഖടനകള്‍ ഇടപെടലുകള്‍ നടത്തുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല എന്നത് ഖേദകരമാണ്. ഈ സാഹചര്യത്തിലാണ് ഗ്രാമം ഞങ്ങള്‍ പ്രഖ്യാപിച്ച നയനിലപാടുകല്‍ക്കനുസൃതമായ പരിപാടികളുമായി മുന്‍പോട്ടു വരുന്നത്.
സ്രോതാകളുടെ ചോദ്യങ്ങലള്‍ക്ക് കെ.അജിത മറുപടി നല്‍കി. ഷാഹുല്‍ കെ. ഈസ , സ്വാഗതവും, ഷിനു ആവോലം നന്ദിയും പറഞ്ഞു.

Advertisement