കോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പങ്കുണ്ടെന്ന് കെ.അജിത. പെണ്‍വാണിഭക്കാര്‍ക്കെതിരെയുള്ള പോരാട്ടത്തിന് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍  തിരിച്ചുവരണം. യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുന്നത് കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും തിരിച്ചു വരുന്നതിന് ഇടയാക്കും.

മലമ്പുഴ മണ്ഡലത്തില്‍ വി.എസ് അച്യുതാനന്ദനെതിരെ പരാതിയുമായി രംഗത്തെത്തിയ ലതികാ സുഭാഷിനെതിരെയും അജിത ആഞ്ഞടിച്ചു. കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു പോരാട്ടരംഗത്തുമില്ലാതിരുന്ന ലതികാ സുഭാഷ് ഇപ്പോള്‍ വി.എസിനെതിരെ രംഗത്ത് വന്നതിന്റെ കാരണം എല്ലാവര്‍ക്കും അറിയാമെന്ന് അജിത പറഞ്ഞു.

Subscribe Us:

അതേസമയം മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ലതിക സുഭാഷിനെതിരെ സി.പി.ഐ.എം പാലക്കാട് ജില്ലാ നേതൃത്വം രംഗത്തെത്തി. പ്രശസ്തിക്കുവേണ്ടി എന്തും പറയാന്‍ മടക്കാത്തവരാണ് ലതിക സുഭാഷ്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പണം നല്‍കിയത് ലൈംഗിക പീഢനത്തിനിരയായി മരിച്ച ശാരി എസ് നായരുടെ പിതാവാണെന്ന ലതികയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് ഇപ്പോല്‍ തെളിഞ്ഞിരിക്കുകയാണ്.

നേരത്തെ ലതിക സുഭാഷിന് മല്‍സരിക്കാനുള്ള പണം നല്‍കിയത് ശാരിയുടെ പിതാവാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതു നിഷേധിച്ചുകൊണ്ട് ശാരിയുടെ പിതാവ് രംഗത്തെത്തിയിരുന്നു.