Categories

കൃഷ്ണന്‍കുട്ടി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കണം; കെ.അച്ച്യുതന്‍

ചിറ്റൂര്‍: കെ.കൃഷ്ണന്‍കുട്ടി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവും ചിറ്റൂരിലെ സ്ഥാനാര്‍ത്ഥിയുമായ കെ.അച്ച്യുതന്‍. തിരഞ്ഞെടുപ്പ് സമയത്ത് ചിറ്റൂരില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ കൃഷ്ണന്‍കുട്ടിയും കൂട്ടരും ശ്രമിച്ചുവെന്നും അച്ച്യുതന്‍ ആരോപിച്ചിട്ടുണ്ട്.

കൃഷ്ണന്‍കുട്ടി വിഭാഗത്തെ യു.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് കത്തയക്കുമെന്ന് അച്ച്യുതന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട്, നെന്‍മാറ, മണ്ണാര്‍ക്കാട് എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തിച്ചുവെന്നും അച്ച്യുതന്‍ ആരോപിച്ചു. എന്നാല്‍ വീരേന്ദ്രകുമാറിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യലിസ്റ്റ് ജനതയ്ക്ക് നല്‍കാമെന്നേറ്റ ചിറ്റൂര്‍ സീറ്റ് യു.ഡി.എഫിന് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് അച്ച്യുതനും കൃഷ്ണന്‍കുട്ടിയും തമ്മില്‍ കടുത്ത വാക്‌പോരാട്ടം നടന്നിരുന്നു. മുന്നണിയിലെത്തുമ്പോഴുണ്ടായിരുന്ന ധാരണ യു.ഡി.എഫ് തെറ്റിച്ചുവെന്നും കെ അച്ച്യുതനുവേണ്ടി പ്രചാരണരംഗത്തുണ്ടാവില്ലെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

One Response to “കൃഷ്ണന്‍കുട്ടി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കണം; കെ.അച്ച്യുതന്‍”

  1. rangan agali

    അട്ടപ്പഅടി കാറ്റാടി വിവാദം ഊതി കത്തിച്ചത് കൃഷ്ണന്കുട്ട്യാണ്. മണ്ണാര്ക്കാട് താലൂക്കിന് വേണ്ട വൈദ്യുതി മുഴുവന് ഉത്പാദിപ്പിച്ച ശേഷം മിച്ചം വരുന്ന വൈദ്യുതി പാലക്കാടിന് നല്കുന്ന ഈ പദ്ദതി കേരള ഗോവെര്ന്മേന്റിനു പ്രതിവര്ഷം പുറമേ നിന്ന് വാങ്ങുന്ന വൈദ്യുതിക്കായി ചിലവാക്കുന്ന അധിക തുക ഇനത്തില് പതിനൊന്നു കോടി രൂപ ലആഭിക്കാന് കഴിയുന്നുണ്ട്. ഇടുക്കിയില് നിന്നും അട്ടപ്പാടിയില് എത്തിയിരുന്ന വൈദ്യുതിയുടെ പ്രസരണ നഷ്ടം കുറക്കാന് കഴിഞ്ഞ ഇനത്തില് പ്രതിവര്ഷം അമ്പതു ലക്ഷത്തോളം രൂപയും. അട്ടപ്പാടിയില് സുഴ്ലോന് കമ്പനി ഭൂമി വാങ്ങിയത് അട്ടപ്പാടിയില് തന്നെ കാലങ്ങളായി താമസിച്ചുവരുന്ന വിവിധ ആളുകളില് നിന്ന് രേഖകള് പരിസോധിച്ചാണ്. വിവാദമായി ആദിവാസികള് പറഞ്ഞ നല്പതെക്കാര് ഭൂമിക്കു പകരം കാറ്റാടി സ്ഥാപിച്ചതിനു ശേഷമുള്ള നാനൂറു ഏക്കര് ഭൂമിയും നല്കാന് കമ്പനി തയ്യാറായപ്പോള് അതൊക്കെ മറച്ചു വിവാടം ഊതി കത്തിച്ച താങ്കള് അതില് തട്ടിപ്പുന്ടെങ്കില് അവസാനം വാങ്ങിയ സുസലോണ് എങ്ങനെ പ്രതിയാകും. അട്ടപ്പാടിയില് കാലാകാലങ്ങളായി ഭൂമി വാങ്ങി വെട്ടിപ്പിടിച്ച സോഷ്യലിസ്റ്റ് ജനതയുടെ നേതാക്കള് പോലും അധിവസികളെ പട്ടിച്ചാണ് ജീവിച്ചു പോകുന്നത്. നൂറു മേഗവട്റ്റ് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കാന് കഴിയുന്ന അട്ടപ്പാടി പ്രധേസത്തെ ഈ പദ്ധതികൊണ്ട് ആടിവസികലടക്കമുള്ള എഴുപതന്ചോലം പേര് ജോലി ചെയ്യുന്നുണ്ട്. ഈ വിവാദം ഊതി കത്തിച്ചു അട്ടപ്പാടിയിലെ ഇത്തില് കണ്ണിയായ സുകുമാരനോപ്പം സമരം നടത്തി ഈ പദ്ധതി പൂട്ടിക്കുമ്പോള് നഷ്ടം സര്കരിനാണ്. അധികാരവും മന്ത്രികസേരയും ഉറപ്പിക്കാന് അദ്ദേഹത്തിന് കിട്ടിയ ആയുധമാണ് അട്ടപ്പാടി കാറ്റാടി ഭൂമി വിവാദം പക്ഷെ പാവത്തിന് മന്ത്രി സ്ഥാനം പോയിട്ട് സീറ്റ് പോലും ഇല്ലാതാക്കിയത് ദൈവം കൊടുത്ത ശിക്ഷയാണ് കാരണം സ്ഥാപിത താല്പര്യങ്ങള്ക്കായി ഇതു പ്രസ്ഥാനത്തെയും കരിതേച്ചു കാണിക്കുന്ന കൃഷ്ണന്കുട്ടിയെ പോലുള്ളവര് വിഷയങ്ങള് പഠിക്കാന് തയ്യാറാകണം. അദ്ദേഹം പറഞ്ഞ മണ്ടത്തരങ്ങള് ഇപ്പോഴും യൌടുബിലൂടെ ജനങ്ങള് വായിക്കുന്നുണ്ട് പക്ഷെ ഒരു കാര്യം അട്ടപ്പദ്യുടെ ചരിത്രതിലദ്യംയാണ് ഇത്തരമൊരു പദ്ധതി ആറുമാസം കൊണ്ട് പൂര്ത്തിയായത്. അവിടെ ജനരോഷം എന്നൊന്ന് ഉണ്ടായിട്ടേയില്ല സുകുമാരന്റെ കുറച്ചു പിനിയലുകളും കൃഷ്ണന്കുട്ടിയുടെ കൂളിപ്പടയും ഒന്ന് ചേര്ന്ന് നടത്തിയ നാടകം നിങ്ങള്ക്കൊന്നും മാപ്പ് ലഭിക്കാന് അര്ഹതയില്ല. ജപ്പാനിലെ നുച്ലീര് ദുരന്തങ്ങള് കാണുമ്പോഴെങ്കിലും നാം ചിന്തിക്കണം വേണ്ടതും വേണ്ടാത്തതുമായ പദ്ദതികള്. കൃഷ്ണന്കുട്ടീ നിങ്ങളെ ഒടുവില് വീരെന്ദ്രകുമാരും കയ്യൊഴിയും തീര്ച്ച അദ്ദേഹത്തിന് വേണ്ടിയാണല്ലോ നിങ്ങള് അട്ടപ്പാടിയില് രാഷ്ട്രീയ നാടകം മുഴുവന് നടത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.