Categories

മനുഷ്യക്കടത്തില്‍ ആരോപണ വിധേനായ ഉദ്യോഗസ്ഥനെ വീണ്ടും നിയമിക്കാന്‍ നീക്കം

k.-abdul-rasheed

മലപ്പുറം: മനുഷ്യക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ വീണ്ടും നിയമിക്കാന്‍ നീക്കം. മലപ്പുറം എ.ആര്‍ ക്യാമ്പിലേക്ക് മാറ്റാനാണ് നീക്കം നടന്നത്.

ആരോപണ വിധേയനായ മുന്‍ പാസ്‌പോര്‍ട്ട് ഓഫീസറായ കെ. അബ്ദുല്‍ റഷീദിനെയാണ് മലപ്പുറം എ.ആര്‍ ക്യാമ്പിലേക്ക് നിയമിക്കാന്‍ നീക്കം നടന്നത്. സ്ഥലം മാറ്റല്‍ പട്ടികയില്‍ അബ്ദുല്‍ റഷീദിന്റെ പേര് ഉള്‍പ്പെടുത്തിയായിരുന്നു നീക്കം.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി ഇടപെട്ട് പട്ടിക പിന്‍വലിച്ചു. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാനായിരുന്നു അബ്ദുല്‍ റഷീദ്.

കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായ കെ. അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതില്‍ തട്ടിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുമ്പ് ആരോപിച്ചിരുന്നു.

അബ്ദുല്‍ റഷീദിനെ മുന്‍നിര്‍ത്തി മനുഷ്യക്കടത്തും പെണ്‍വാണിഭവും പാസ്‌പോര്‍ട്ട് തിരുത്തലും നടന്നുവെന്നും വി.എസ് ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ 17 ഏആര്‍ ക്യാമ്പുകളിലായി ആകെ 42 അസിസ്റ്റന്‍ഡ് കമാന്‍ഡര്‍മാരാണുള്ളത്. ഇതില്‍ 17 പേരുടെ സ്ഥലം മാറ്റ പട്ടികയാണ് കഴിഞ്ഞ ദിവസം തയ്യാറായത്.