കൊല്‍ക്കൊത്ത: അന്തരിച്ച മുതിര്‍ന്ന സി പി ഐ എം നേതാവ് ജ്യോതിബസുവിന്റെ മൃതദേഹം എന്‍ ആര്‍ എസ് മെഡിക്കല്‍ കോളജിന് വിട്ട്‌കൊടുക്കാന്‍ സി പി ഐ എം തീരുമാനം. മൃതദേഹം സംസ്‌കരിക്കില്ല. ബസുവിന്റെ അന്ത്യാഭിലാഷപ്രകാരമാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ട് കൊടുക്കുന്നത്. മൃതദേഹം ചൊവ്വാഴ്ച ആശുപത്രി അധികൃതര്‍ക്ക് കൈമാറും.

ബസുവിന്റെ മൃതദേഹം ഇന്ദിരാഭവനില്‍ എത്തിച്ചു. ശേഷം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിക്കും. ഇവിടെ പാര്‍ട്ടി നേതാക്കള്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കും. തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും. മൃതദേഹം ബസുവിന്റെ മകള്‍ ചന്ദന്‍ബസുവിന്റെ വസതിയിലെത്തിച്ചു അന്ത്യ ചടങ്ങുകളില്‍ ബി ജെ പി നേതാവ് എല്‍ കെ അദ്വാനി പങ്കെടുക്കും.

2003 ഫെബ്രുവരിയിലാണ് ബസു തന്റെ മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് വി്ട്ട് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. ഒരു കമ്യൂണിസ്റ്റുകാരന് മരണ ശേഷവും പൊതു ജനത്തെ സേവിക്കാന്‍ ലഭിക്കുന്ന അവസരമാണിതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. 2003 മെയില്‍ തന്നെ അദ്ദേഹം തന്റെ ആവശ്യം പാര്‍ട്ടിക്ക് എഴുതി നല്‍കുകയും ചെയ്തു. ഇതനുസരിച്ചാണ്