പ്രശസ്ത ചലച്ചിത്ര പിന്നണിഗായക ജ്യോത്സ്‌ന വിവാഹിതയായി. ഏറണാകുളം സ്വദേശി ശ്രീകാന്താണ് ജോത്സനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂരമ്പലത്തില്‍ ഞാറാഴ്ചയായിരുന്നു വിവാഹം.

ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ശ്രീകാന്ത്. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകനാണ് ശ്രീകാന്ത്. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം ഏറെ നാള്‍ മുമ്പുതന്നെ കഴിഞ്ഞിരുന്നു.

‘പ്രണയമണിത്തൂവല്‍’ എന്ന ചിത്രത്തിലൂടെയാണ് ജ്യോത്സ്‌ന പിന്നണിഗായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘നമ്മള്‍’ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനമാണ് ജ്യോത്സനയെ പ്രശസ്തയാക്കിയത്.‌ ഏഴ് വര്‍ഷത്തിനുള്ളില്‍ തമിഴിലും മലയാളത്തിലുമായി 130ലധികം സിനിമകളില്‍ ജ്യോത്സ്‌ന പാടിയിട്ടുണ്ട്.

ഗായകരായ വിധു പ്രതാപ്, ജി വേണുഗോപാല്‍, ഔസേപ്പച്ചന്‍, കെ.എസ് ചിത്ര, ചിത്ര അയ്യര്‍, അഫ്‌സല്‍, ഗായത്രി തുടങ്ങിയവരും ചലച്ചിത്ര താരങ്ങളായ, ഭാവന, കെ.പി.സി ലളിത, രമ്യ നമ്പീശന്‍, സിദ്ധാര്‍ത്ഥ്, തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.