എഡിറ്റര്‍
എഡിറ്റര്‍
ഉരുള്‍പൊട്ടലിനിടെ കാണാതായ ജ്യോത്സ്‌നയുടെ മൃതദേഹം കണ്ടെത്തി
എഡിറ്റര്‍
Thursday 9th August 2012 11:53am

പുല്ലൂരാംപാറ: ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായ ജ്യോത്സ്‌ന (9)യുടെ മൃതദേഹം കണ്ടെത്തി. ഇരുവഞ്ഞിപ്പുഴയിലാണ് ജ്യോത്സ്‌നയുടെ മൃതദേഹം കണ്ടത്. പടന്നമാക്കല്‍ ബിനുവിന്റേയും ഷീനയുടേയും മകളാണ് ജ്യോത്സ്‌ന.

Ads By Google

വെള്ളപ്പാച്ചിലില്‍ കാണാതായ ജ്യോത്സ്‌നയ്ക്കുവേണ്ടി കഴിഞ്ഞദിവസം നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടന്നിരുന്നു. എന്നാല്‍ കാലാവസ്ഥ ദുഷ്‌കരമായതോടെ ഇന്നലെ തിരച്ചില്‍ നിര്‍ത്തിവെച്ചു. രാത്രി ഏഴോടെ നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്.

ആനക്കാംപൊയില്‍ ചെറുശേരിയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെളളപാച്ചിലിലാണ് ജ്യോത്സ്‌നയെ കാണാതായത്. വെളളമൊഴുകുന്ന ചാലിലും മറ്റും ഇന്നലെ പരിശോധന നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

നാട്ടുകാരും അഗ്നിശമനസേനയും നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. നാവികസേന തിരച്ചിലിനുണ്ടാവില്ലെന്ന് കലക്ടര്‍ രാവിലെ അറിയിച്ചിരുന്നു.

Advertisement