മുംബൈ: കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മിഡ് ഡേ പത്രം റിപ്പോര്‍ട്ടര്‍ ജോതിര്‍മയി ഡേയെ അപായപ്പെടുത്തിയവരെക്കുറിച്ച് പോലീസിന് ഒരു തെളിവും ലഭിച്ചില്ല. തിങ്കളാഴ്ചയാണ് മുംബെയില്‍ വച്ച് ഡേ കൊല്ലപ്പെട്ടത്. മോട്ടോര്‍ ബൈക്കിലെത്തിയ നാലംഗ കൊലപാതക സംഘത്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

െേഡയുടെ ലാപ്‌ടോപ്പൂം മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തി പരിശോധിച്ചിട്ടുണ്ട്. സമീപകാലത്ത് വധ ഭീക്ഷണിയുണ്ടായിരുന്നുവെന്നും പ്രസ്തുത കാര്യം പോലീസിനെ അറിയിച്ചിരുന്നെന്നും ഡേയുടെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു. മഹാരാഷ്ട്ര അഭ്യന്തര മന്ത്രി പി.ആര്‍.പാട്ടീല്‍ ഉചിതമായ നടപടി എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുംബൈയില്‍ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.