ചെന്നൈ: അഭിനയം നിര്‍ത്തി വീട്ടില്‍ കുഞ്ഞുങ്ങളെയും നോക്കിയിരിപ്പാണെങ്കിലും ജ്യോതികക്ക് ഇന്നും തമിഴ് മക്കളുടെ മനസ്സില്‍ ഒരിടമുണ്ട്. അത് തന്നെയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമും പറയുന്നത്.

ഏത് നായികക്കൊപ്പം അഭിനിയിക്കുകയാണ് ഏറ്റവും വെല്ലുവിളിയെന്ന ചോദ്യത്തിന് വിക്രം പറഞ്ഞത് ജ്യോതികയുടെ പേരാണ്.

Ads By Google

ജ്യോതികയുടെ അഭിനയ മികവ് ചന്ദ്രമുഖിയിലും മൊഴിയിലും പച്ചക്കിളി മുത്തുച്ചരത്തിലുമെല്ലാം എല്ലാവരും കണ്ടതാണ്. ഇത് തന്നെയാണ് വിക്രമും പറയുന്നത്. ജ്യോതികയുമായി അഭിനയിക്കുമ്പോള്‍ വിക്രം കൂടുതല്‍ തയ്യാറെടുപ്പ് നടത്താറുണ്ടത്രേ.

ജ്യോതിക കഴിഞ്ഞാല്‍ വിക്രമിന് വെല്ലുവിളി ഉയര്‍ത്തുന്നത് തബുവും അനുഷ്‌കയുമാണത്രേ. വിക്രം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത് തബുവിനോടൊപ്പം ഒരു ബോളിവുഡ് ചിത്രമാണ്.

ദൈവത്തിരുമകള്‍, താണ്ഡവം എന്നീ ചിത്രങ്ങളിലാണ് അനുഷ്‌കയും വിക്രമും ഒന്നിച്ചത്.