എഡിറ്റര്‍
എഡിറ്റര്‍
‘ജ്യോതികയുടെ ലക്ഷ്യം വിജയ് ചിത്രമോ?’; ഒരു നായകനെന്തിന് രണ്ടും മൂന്നും നായികമാര്‍; ഗ്ലാമര്‍ പ്രദര്‍ശനത്തിനാണ് നായികമാരെ ഉപയോഗിക്കുന്നതെന്നും ജ്യോതിക
എഡിറ്റര്‍
Tuesday 25th April 2017 8:02pm

 

ചെന്നൈ: ഒരു സിനിമയിലെന്തിനാണ് രണ്ടും മൂന്നും നായികമാരെന്ന് തമിഴ് ചലച്ചിത്ര താരം ജ്യോതിക. മഗലിര്‍ മട്ടുത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിലാണ് ജ്യോതിക സിനിമയിവല്‍ കൂടുതല്‍ നായികമാരെ ഉപയോഗിക്കുന്നത് ഗ്ലാമര്‍ പ്രദര്‍ശനത്തിനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ക്കുമാണെന്ന് അഭിപ്രായപ്രകടനം നടത്തിയത്.


Also read ‘സഹീര്‍ ഖാന്റെ വിവാഹം ലൗ ജിഹാദ്’; താരത്തിന്റെ വിവാഹ വാര്‍ത്തയെ ലൗ ജിഹാദായി ചിത്രീകരിച്ച് സീ ടി.വി ഫോളോവേഴ്‌സ്


എന്നാല്‍ താരത്തിന്റെ ഇപ്പോഴത്തെ പ്രതികരണം പുതിയ വിജയ് ചിത്രത്തിനെതിരാണെന്ന നിഗമനത്തിലാണ് തമിഴ് ചലച്ചിത്രാസ്വാധകര്‍. മടങ്ങി വരവില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന താരം മലിഗര്‍ മട്ടുത്തിന് ശേഷം വിജയ് നായകനായി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരില്‍ ഒരാളായെത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ ചിത്രീകരണത്തിന് ദിവസങ്ങള്‍ ശേഷിക്കെ ജ്യോതിക ചിത്രം ഉപേക്ഷിച്ചതായും പകരം മലയാളി താരം
നിത്യാ മേനോന്‍ താരത്തിന്റെ വേഷത്തിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. മൂന്ന് നായികമാരുള്ള ചിത്രത്തില്‍ പ്രാധാന്യം കുറഞ്ഞ വേഷമായതിനാലാണ് താരം പിന്മാറിയതെന്നായിരുന്നു വാര്‍ത്തകള്‍.

ഇതിന് പിന്നാലെയാണ് നായകന് എന്തിനാണ് രണ്ടും മൂന്നും നാലും നായികമാരെന്ന് ജ്യോതിക ചോദിക്കുന്നത്. ‘ഗ്ലാമര്‍ പ്രദര്‍ശനത്തിനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ക്കുമാണ് നടിമാരെ ഉപയോഗിക്കുന്നത്. ലഹരി പോലെയോ കാഴ്ചവസ്തുക്കള്‍ പോലെയോ ആണ് നായികമാരെ പരിഗണിക്കുന്നത്. സ്ത്രീകളെ ലഹരിവസ്തുക്കളായി കാണരുത്. സമൂഹത്തോട് ചലച്ചിത്രമേഖലയ്ക്കുള്ള ഉത്തരവാദിത്വം മറക്കരുത്. സിനിമയിലെ പലകാര്യങ്ങളും അതുപോലെ യുവതലമുറ അനുകരിക്കാറുണ്ട്. സിനിമയ്ക്ക് വലിയ പ്രഹരശേഷിയുണ്ട് അത് മറക്കരുത്. നായകന് പിന്നാലെ ചുറ്റി ഐ ലവ് യൂ എന്ന് പറഞ്ഞുനടക്കുന്ന നായികമാരെ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇത് സംവിധായകരോടുള്ള അഭ്യര്‍ത്ഥനയാണ്’ എന്നായിരുന്നു ജ്യോതികയുടെ പ്രസംഗം.

 

ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്തകള്‍ക്ക് ശേഷമുള്ള അഭിപ്രായ പ്രകടനമായത് കൊണ്ടാണ് വിജയ് ചിത്രത്തെയാണ് താരം ലക്ഷ്യം വെച്ചതെന്നുള്ള പ്രചരണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ താരം തികച്ചും പ്രസക്തമായ അഭിപ്രായ പ്രകടനങ്ങളാണ് നടത്തിയതെന്നുള്ള അഭിപ്രായങ്ങളും സജീവമാണ്.


Dont miss ഭക്ഷണം കഴിച്ച പൊലീസുകാരോട് കാശ് ചോദിച്ചു; ഗുജറാത്തില്‍ ഹോട്ടലുടമയെയും കുടുംബത്തെയും ക്രൂര പീഡനത്തിനിരയാക്കി വിലങ്ങ് വച്ച് ജയിലിടച്ചു 


കാജല്‍ അഗര്‍വാളും സമാന്ത പ്രഭുവുമാണ് നിത്യാമേനോനെ കൂടാതെ വിജയ് നായകനാകുന്ന ആറ്റ്‌ലി ചിത്രത്തിലെത്തുന്നത്.

Advertisement