ഒരു കാലത്ത് തമിഴ് സിനിമയുടെ പ്രതീക്ഷയായിരുന്ന ജ്യോതിക സിനിമയിലേക്ക് തിരിച്ചുവരനിനൊരുങ്ങുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം ജോ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ തന്റെ നായികയായി അടുത്തുതന്നെ ജ്യോതിക സിനിമയിലെത്തുമെന്ന് സൂര്യതന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

വിവാഹത്തിനുശേഷം സിനിമ വേണ്ട എന്ന തീരുമാനത്തിലായിരുന്നു ജോ. എന്നാല്‍ സൂര്യയുടെ താല്‍പര്യപ്രകാരം തീരുമാനം മാറ്റുകയായിരുന്നു.തങ്ങള്‍ക്കിണങ്ങുന്ന രീതിയിലുള്ള കഥ ലഭിച്ചാല്‍ ജ്യോതിക വീണ്ടും സിനിമയിലെത്തുമെന്ന് സൂര്യ വ്യക്തമാക്കി.

ഐശ്വര്യ, കാജോള്‍, എന്നിവര്‍ കുടുംബജീവിതവും സിനിമയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയവരാണ്. ഇവരുടെ പിന്‍ഗാമിയായി തെന്നിന്ത്യയില്‍ ജ്യോതിക തിളങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.