ന്യൂദല്‍ഹി: ഇടതുപക്ഷത്തിന്റെ ചിഹ്നവും കമ്യൂണിസ്റ്റുകാരുടെ മാതൃകയുമായിരുന്നു ജ്യോതി ബസുവെന്ന് സി പി ഐ എം. പാര്‍ലിമെന്ററി വ്യവസ്ഥയിലൂടെ എങ്ങിനെ ജനസേവനം നടത്താമെന്ന് അദ്ദേഹം തെളിയിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃപദവിയിലെത്തിയെങ്കിലും അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യന്‍മാരിലൊരാളുമായിരുന്നു ബസു. പശ്ചിമ ബംഗാളില്‍ ഭൂപരിഷ്‌കരണവും പഞ്ചായത്ത് രാജ് സംവിധാനവും കൊണ്ട് വന്ന അദ്ദേഹം രാജ്യത്ത് മതേതരത്വം കാത്ത് സൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചുവെന്നും സി പി ഐ എം വ്യക്തമാക്കി.

Subscribe Us: