എഡിറ്റര്‍
എഡിറ്റര്‍
ജയറാമിന്റെ നായികയായി ജ്യോതി കൃഷ്ണ
എഡിറ്റര്‍
Saturday 16th November 2013 1:32am

jyothi-krishna

ജയറാമിന്റെ പുതിയ ചിത്രത്തില്‍ നായികയായി ജ്യോതി കൃഷ്ണ.

ഗോഡ് ഫോര്‍ സെയില്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ജ്യോതി ആദ്യമായാണ് ജയറാമിനൊപ്പം അഭിനയിക്കുന്നത്. ഷാജൂണ്‍ കാര്യാലാണ് ചിത്രത്തിന്റെ സംവിധായകന്‍.

സിനിമയുടെ പേരോ ലൊക്കേഷനോ ബാക്കി അഭിനേതാക്കളുടെ കാര്യമോ ഒന്നും തിരുമാനമായിട്ടില്ലെന്ന് ഷാജൂണ്‍ കാര്യാല്‍ അറിയിച്ചു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. ആലപ്പുഴയില്‍ വച്ച് ചിത്രീകരണം നടത്താമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്- ഷാജൂണ്‍ പറഞ്ഞു.

ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷമാണ് ജ്യോതി സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. ഇത് പാതിരാമണല്‍, ലിസമ്മയുടെ വീട്, ലാസ്റ്റ് ബെഞ്ച്, ഗോഡ് ഫോര്‍ സെയ്ല്‍ എന്നിവയാണ് ജ്യോതിയുടെ മറ്റ് ചിത്രങ്ങള്‍.

ടി.എ റസാഖിന്റെ ഇറങ്ങാനിരിക്കുന്ന മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിലും ജ്യോതി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Advertisement