Categories

Headlines

ശ്വാസകോശ രോഗം: ജ്യോതി ബസു ആശുപത്രിയില്‍

basuകൊല്‍ക്കൊത്ത: മുതിര്‍ന്ന സി പി ഐ എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസുവിനെ ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ കോശത്തില്‍ അണുബാധ കാരണം ബസുവിന്റെ ശ്വസനപ്രക്രിയ താഴ്ന്ന നിലയിലായിട്ടുണ്ടെന്ന് ആശുപത്രി വക്താവ് അറിയിച്ചു.

ബസുവിന്റെ ആരോഗ്യ വിവരം തിരക്കി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ഫോണില്‍ ബന്ധപ്പെട്ടു. സി പി ഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബോസ്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ ബസുവിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

ആറു പേരടങ്ങുന്ന വിദഗ്ധ ഡോക്ടര്‍മാരാണ് ബസുവിനെ പരിശോധിക്കുന്നത്. കഴിഞ്ഞ ജൂലൈയിലും ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് എട്ട് ദിവസത്തെ ചികിത്സക്ക് വിധേയനായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.